ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.06.2016) കോണ്‍ഗ്രസുമായി ബന്ധം തുടരണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തിനെതിരെ കേരള ഘടകം. വെള്ളിയാഴ്ച ആരംഭിക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ കേരള നേതൃത്വം ബംഗാളിന്റെ ഘടകത്തിനെതിരെ നിലപാടെടുക്കും.
രാജ്യത്തെ സി പി എമ്മിന്റെ ഏറ്റവും കരുത്തുറ്റ രണ്ടു ഘടകങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് വേദിയാകും. പിബി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യാഴാഴ്ച ഡല്‍ഹിക്കു തിരിക്കും. സി പി എം - കോണ്‍ഗ്രസ് ബന്ധത്തെ നിയമസഭാ തിരഞ്ഞെടു്പപ് ഘട്ടത്തില്‍ തന്നെ കേരളം ശക്തമായി എതിര്‍ത്തിരുന്നു.
ഫലമെത്തിയപ്പോള്‍ മികച്ച വിജയം നേടിയ കേരള ഘടകം തങ്ങളുടെ നിലപാടാണ് ശരി എന്ന് കേന്ദ്രത്തെ അറിയിക്കും. മാത്രമല്ല യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമില്ല എന്ന ആക്ഷേപം ഉയര്‍ന്നാല്‍ കേരളത്തില്‍ വളരാന്‍ അവസരം കാത്ത് നില്ക്കുന്ന ബിജെപിക്ക് ഇതു കരുത്ത് പകരുമെന്നും സി പി എം സംസ്ഥാന നേതാക്കള്‍ കരുതുന്നു.
കോണ്‍ഗ്രസുമായി സഖ്യമോ കൂട്ടുകെട്ടോ പാടില്ല എന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയലൈനില്‍ നിന്നുള്ള മാറ്റമാണു ബംഗാളിലുണ്ടായതെന്നും പിബി യോഗത്തില്‍ കേരള ഘടകത്തിന് പിന്തുണയായുണ്ട്. കടുത്ത കോണ്‍ഗ്രസ്വിരുദ്ധ നിലപാടെടുക്കുന്ന പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരോടൊപ്പമാണ് കേരള നേതൃത്വം.
അതിനാല്‍ കോണ്‍ഗ്രസ് ബാന്ധവത്തിന് ആശീര്‍വാദമേകി നിന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന അവസരം കേരളം കളയില്ല. നിയമസഭാ ഫലം വിശകലനം ചെയ്യുമ്പോള്‍ കേളത്തില്‍ മാത്രമേ സി പി എമ്മിന് നേട്ടമൊള്ളൂ.

Keywords: Thiruvananthapuram, Kerala, Bangal, West Bengal, Kerala, CPM, Sitharam Yechoori, Pinarayi vijayan, Bineesh Kodiyeri, Prakash Karat, Congress.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.