Ram Temple | അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം; പോകരു തെന്നാണ് കേരളത്തിലെ പാര്‍ടിയുടെ നിലപാടെന്ന് കെ മുരളീധരന്‍; ദേശീയ നേതൃത്വം ചോദിച്ചാല്‍ അഭിപ്രായം പറയുമെന്ന് കെ സുധാകരന്‍; തീരുമാനിക്കാന്‍ കുറച്ചുസമയം തരൂവെന്ന് ശശി തരൂര്‍
Dec 28, 2023, 13:39 IST
കോഴിക്കോട്: (KVARTHA) അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാര്‍ടിയുടെ നിലപാടെന്നും അത് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ പി സി സി മുന്‍പ്രസിഡന്റ് കെ മുരളീധരന്‍ എംപി പറഞ്ഞപ്പോള്‍, ദേശീയ നേതൃത്വം ചോദിച്ചാല്‍ അഭിപ്രായം പറയുമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. തങ്ങള്‍ക്ക് തീരുമാനിക്കാന്‍ കുറച്ചുസമയം തരൂവെന്നായിരുന്നു ശശി തരൂരിന്റെ അഭ്യര്‍ഥന.

പാര്‍ടിയിലും ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്കിടയിലും ആലോചിച്ച് ഉചിതമായ തീരുമാനം ദേശീയ നേതൃത്വം സ്വീകരിക്കുമെന്ന് പറഞ്ഞ കെ മുരളീധരന്‍, കേരളത്തിലെ പാര്‍ടിയുടെ വികാരം കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഒരു കാരണവശാലും പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാര്‍ടി നേതൃത്വത്തിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തെ കുറിച്ച് കെ സുധാകരനോട് ചോദിച്ചപ്പോള്‍ കെ മുരളീധരന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു മറുപടി. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുക, കെ പി സി സി അല്ല. പാര്‍ടി ചോദിച്ചാല്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ബി ജെ പിയുടെ കെണിയൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലപാടുണ്ട്. അവര്‍ക്കെങ്ങനെയാണ് ഞങ്ങളെ കെണിയില്‍പ്പെടുത്താന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ സിപിഎം ജെനറല്‍ സെക്രടറി സിതാറാം യെചൂരി പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ നിരസിച്ചിരുന്നു. സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചവിവരം നേതാക്കള്‍ അറിയിച്ചിരുന്നു. സോണിയ ഗാന്ധിയോ മറ്റ് പ്രതിനിധികളോ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ജനുവരിയിലാണ് പ്രതിഷ്ഠാ ചടങ്ങ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.