കോണ്‍ഗ്രസും സര്‍ക്കാരും ഐപിഎസ് കുരുക്കില്‍; ജേക്കബ് തോമസിനെ മാറ്റിയതില്‍ പാറ്റൂരിന്റെ അതൃപ്തിയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.09.15) രണ്ട് ഐപിഎസുകാരെക്കൊണ്ടു പൊറുതിമുട്ടിയ സംസ്ഥാന കോണ്‍ഗ്രസ് പുതിയ ചേരിതിരിവുകളിലേക്ക്. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കമാന്‍ഡന്റായിരുന്ന ജേക്കബ് തോമസ് എന്നിവരെച്ചൊല്ലിയാണ് കോണ്‍ഗ്രസിനു തലവേദന.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരും പാര്‍ട്ടിയിലെ രണ്ടു ഗ്രൂപ്പുകളും ഉള്‍പ്പെട്ട വിവാദമായി മാറിയ ഇവരുടെ 'ഇഷ്യു' ഓരോ ദിവസം ചെല്ലുന്തോറും വളര്‍ന്നു രൂക്ഷമാവുകയാണ്.

ജേക്കബ് തോമസ് കടുത്ത അഴിമതി വിരുദ്ധനും അഴിമതിക്കാരുടെ കണ്ണിലെ കരടെന്നുമുള്ള പ്രചതിഛായയുടെ ഉടമ; തച്ചങ്കരിയാകട്ടെ നേരേ തിരിച്ചും. പക്ഷേ, ഇത്തവണത്തെ വിവാദത്തില്‍ അഴിമതിവിരുദ്ധ നിലപാടെടുത്താണ് തച്ചങ്കരി ശ്രദ്ധേയനായത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും ഐ ഗ്രൂപ്പുകാരനുമായ ജോയി തോമസുമായി കൊമ്പുകോര്‍ത്താണ് തച്ചങ്കരി സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അപ്രീതിക്കു പാത്രമായത്. പക്ഷേ, മുഖ്യമന്ത്രിയുടെ നിലപാട് തച്ചങ്കരിക്ക് അനുകൂലമായിരുന്നു. ഒടുവില്‍ തച്ചങ്കരിയെ മാറ്റിയില്ലെങ്കില്‍ താന്‍ മാറുമെന്ന് മന്ത്രിക്ക് ഭീഷണിപ്പെടുത്തേണ്ടിവന്നു.

തച്ചങ്കരിയെ സുധീരനും അനുകൂലിച്ചു എന്നതാണ് മറ്റൊരു സവിശേഷതയായി മാറിയത്. കണ്‍സ്യൂമര്‍ഫെഡില്‍ ചെയര്‍മാന്‍ നടത്തിയിരുന്നതും വന്‍ നഷ്ടത്തിന് ഇടയാക്കിയതുമായ ധൂര്‍ത്തിനേക്കുറിച്ച് തച്ചങ്കരി സമര്‍പ്പിച്ച വിശദ റിപ്പോര്‍ട്ടാണ് ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും വീഴ്ത്തിയത്. തൊട്ടുപിന്നാലെ, ജോയി തോമസിനെ മാറ്റാനാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. അതോടെ പ്രശ്‌നം ഐ ഗ്രൂപ്പിന്റെ അഭിമാനപ്രശ്‌നമായി മാറുകയും ചെയ്തു. അവര്‍ സുധീരനെതിരേ തിരിഞ്ഞതിന്റെ സമീപകാല കാരണങ്ങളില്‍ അതുമുണ്ട്.

ഈ വിവാദം നിലനില്‍ക്കെത്തന്നെയാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം ജേക്കബ് തോമസിനെ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ എംഡിയായി മാറ്റുകയും അവിടെ നിന്ന് അനില്‍ കാന്തിനെ ഫയര്‍ ഫോഴ്‌സ് കമാന്‍ഡന്റാക്കുകയും ചെയ്തത്. ജേക്കബ് തോമസിനെ മാറ്റിയതുപോലുള്ള വിവാദ തീരുമാനങ്ങള്‍ ഉണ്ടാകരുതെന്ന് പാര്‍ട്ടി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സുധീരന്‍ തുറന്നടിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യം പറയാതിരുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച വിശദമായിത്തന്നെ പറഞ്ഞു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതാണ് ജേക്കബ് തോമസിനെ മാറ്റാനുള്ള മുഖ്യ കാരണമായി പറഞ്ഞത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫഌ്റ്റുകള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരേ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫയര്‍ ഫോഴ്‌സ് മേധാവി എന്ന നിലയില്‍ അദ്ദേഹം ശക്തമായ നിലപാടെടുത്തതാണു സ്ഥാനചലനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതിനിടെ അദ്ദേഹം മനംമടുത്ത് വിആര്‍എസ് എടുക്കാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു.
കോളിളക്കം സൃഷ്ടിച്ച പാറ്റൂര്‍ ഭൂമിയിടപാട് കേസിനേക്കുറിച്ച് ലോകായുക്ത നിര്‍ദേശപ്രകാരം അന്വേഷിക്കുകയും അതില്‍ മുഖ്യമന്ത്രിയുടെ പോലും ഇടപെടല്‍ പുറത്തുകൊണ്ടുവരികയും ചെയ്ത ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.

അദ്ദേഹത്തെ സ്വസ്ഥമായിരിക്കാന്‍ സമ്മതിക്കാതെ ഓടിക്കുകയും ഒടുവില്‍ വെറുമൊരു കസേരയില്‍ കൊണ്ടിരുത്തുകയും ചെയ്തതിനു പിന്നില്‍ അതും ഒരും കാരണമാണത്രേ. നേരത്തേ, സര്‍ക്കാരിനു തലവേദനയുണ്ടാക്കിയ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ ജേക്കബിനു യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതും പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയുടെ കസേരയാണ്.
കോണ്‍ഗ്രസും സര്‍ക്കാരും ഐപിഎസ് കുരുക്കില്‍; ജേക്കബ് തോമസിനെ മാറ്റിയതില്‍ പാറ്റൂരിന്റെ അതൃപ്തിയും

Also Read:
ഏരിയാലിലും ബന്തിയോട്ടും ധര്‍മ്മത്തടുക്കയിലും പുലിയെ കണ്ടതായി നാട്ടുകാര്‍; ജനം ഭീതിയില്‍

Keywords:  Congress in Kerala and it's govt under IPS cricis, Thiruvananthapuram, Chief Minister, Oommen Chandy, V.M Sudheeran, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script