High command | ആര്‍ എസ് എസ് അനുകൂല പരാമര്‍ശം; കെപിസിസി അധ്യക്ഷനോട് വിശദീകരണം തേടി ഹൈകമാന്‍ഡ്; നാക്കുപിഴ സംഭവിച്ചതെന്ന് സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com) ആര്‍ എസ് എസിന് അനുകൂലമായി സംസാരിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് വിശദീകരണം തേടി കോണ്‍ഗ്രസ് ഹൈകമാന്‍ഡ്. കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം എംപിമാരുടെ പരാതിയെ തുടര്‍ന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജെനറല്‍ സെക്രടറി ത്വാരീഖ് അന്‍വര്‍ സുധാകരനെ നേരിട്ട് വിളിച്ച് വിശദീകരണം തേടിയത്.

High command | ആര്‍ എസ് എസ് അനുകൂല പരാമര്‍ശം; കെപിസിസി അധ്യക്ഷനോട് വിശദീകരണം തേടി ഹൈകമാന്‍ഡ്; നാക്കുപിഴ സംഭവിച്ചതെന്ന് സുധാകരന്‍

തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന വിശദീകരണമാണ് സുധാകരന്‍ നല്‍കിയതെന്ന് ത്വാരീഖ് അന്‍വര്‍ ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് സുധാകരനോട് താന്‍ വിഷയം സംസാരിച്ചുവെന്നും ഇതിനകം ക്ഷമാപണം നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ത്വാരീഖ് അന്‍വര്‍ പറഞ്ഞു.

സംഭവിച്ചത് നാക്കുപിഴയാണെന്നും അതില്‍ കൂടുതലൊന്നുമില്ലെന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞത്. സുധാകരന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രസ്താവന ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ത്വാരീഖ് അന്‍വര്‍ പറഞ്ഞു.

എംപിമാര്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാലും കെ മുരളീധരനും മുസ്ലിം ലീഗ് നേതാക്കളും പരസ്യമായി തള്ളിപ്പറയുകയും ഹൈകമാന്‍ഡ് ഇടപെടുകയും ചെയ്തതോടെ വിവാദത്തില്‍ കെ സുധാകരന്‍ ഒറ്റപ്പെട്ട നിലായിലായി. കേരളത്തിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് സുധാകരനെതിരെ ശക്തമായ നിലപാടെടുത്തതും കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ ഇടപെടലിന് കാരണമായി.

Keywords: Congress high command sought an explanation from K. Sudhakaran, Thiruvananthapuram, News, Politics, Controversy, Trending, K Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia