Protest | കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന് മാര്ച് നടത്തി; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമെന്ന് മാര്‍ടിന്‍ ജോര്‍ജ്
Dec 20, 2023, 21:14 IST
കണ്ണൂര്‍: (KVARTHA) ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന യൂത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ പൊലീസിനെയും ഡി വൈ എഫ് ഐ ഗുണ്ടകളേയും ഉപയോഗിച്ച് മൃഗീയമായി ആക്രമിച്ചാല്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാകുമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ്. ബ്രിടീഷുകാര്‍ക്കെതിരെ പടപൊരുതി രാജ്യത്തെ സ്വതന്ത്രമാക്കിയ നേതാക്കളുടെ പിന് തലമുറക്കാരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അഭിനവ ഹിറ്റ്ലറായ പിണറായി വിജയന് മനസിലാക്കണം.
പിണറായിയുടെ കാക്കിയിട്ടതും ഇടാത്തതുമായ ഗുണ്ടാപ്പടയെ ഭയപ്പെട്ടോടുന്നവരല്ല കോണ്‍ഗ്രസിന്റേയും യൂത് കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകര്‍. അടിച്ചാല്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകും. അത് പിണറായി വിജയന് ഇതിനകം മനസിലായിക്കാണുമെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. കെപിസിസി ആഹ്വാനപ്രകാരം ചിറക്കല്‍-അഴീക്കോട് ബ്ലോക് കോണ്‍ഗ്രസ് കമിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന വളപട്ടണം പൊലീസ് സ്റ്റേഷന് മാര്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ കേരളയാത്രയുടെ പേര് പറഞ്ഞു ഖജനാവ് കൊള്ളയടിച്ച് സിപിഎമിന്റെ ലോകല്‍ സമ്മേളനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണ്. ഭയപ്പെട്ട് ജീവിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ട് കറുപ്പുടുത്തു പുറത്തിറങ്ങി നടക്കാന്‍ പോലും ജനങ്ങള്‍ക്ക് പറ്റാതായിരിക്കുകയാണെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
ചിറക്കല്‍ ബ്ലോക് പ്രസിഡന്റ് കുക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. അഴിക്കോട് ബ്ലോക് പ്രസിഡന്റ് ടി കെ അജിത് സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന് മാസ്റ്റര്‍, ടി ജയകൃഷ്ണന്, സി വി സന്തോഷ്, കെ സി ഗണേശന്, കല്ലിക്കോടന്‍ രാഗേഷ്, കാട്ടാമ്പള്ളി രാമചന്ദ്രന്, ശറഫുദ്ദീന്‍ കാട്ടാമ്പള്ളി, വസന്ത് പള്ളിയാംമൂല, മഹ് റൂഫ് എം കെ, പി നികേത് നാറാത്ത്, ഉഷാ കുമാരി, ആശാ രാജീവന്, ശ്രീരതി പാറയില്‍, വികാസ് അത്തായക്കുന്ന്, ലത കൊല്ലറതിക്കല്, ആഷിത് അശോകന്, മഹേഷ് കാഞ്ഞിരത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ ഉളിക്കല്‍ - സണ്ണി ജോസഫ് എം എല്‍ എ, ആറളം - ചന്ദ്രന് തില്ലങ്കേരി, കോടിയേരി- വി എ നാരായണന് ,ആലക്കോട്- പി ടി മാത്യു, കൂത്തുപറമ്പ് -കെ പി സാജു, ധര്‍മ്മടം -സജീവ് മാറോളി, ഇരിക്കൂര്‍- ബേബി തോലാനി ,പഴയങ്ങാടി -എം പി ഉണ്ണികൃഷ്ണന്, തലശ്ശേരി -അമൃത രാമകൃഷ്ണന്, കൊളവല്ലൂര്‍- കെ സുരേന്ദ്രന്, പാനൂര്‍- കെ പി സാജു, തളിപ്പറമ്പ് -റിജില്‍ മാകുറ്റി, പെരിങ്ങോം -അഡ്വ ബ്രിജേഷ് കുമാര്‍, ചെറുപുഴ - മഹേഷ് കുന്നുമ്മല്‍, പയ്യന്നൂര്‍- മുഹമ്മദ് ബ്ലാത്തൂര്‍, കുടിയാന്മല- ജോജി വര്‍ഗീസ് വട്ടോളി, പേരാവൂര്‍- ജൂബിലി ചാക്കോ, ഇരിട്ടി- പി എ നസീര്‍, തുടങ്ങിയ നേതാക്കള്‍ പൊലീസ് സ്റ്റേഷന് മാര്ച് ഉദ്ഘാടനം ചെയ്തു.

Keywords: Congress held police station march, Kannur, News, Congress, Police Station, March, Martin George, March, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.