Complaint | ശാനിമോള്‍ ഉസ്മാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം; ആലപ്പുഴ എസ് പിക്കും സൈബര്‍ പൊലീസിനും പരാതി നല്കി കോണ്‍ഗ്രസ്
Apr 12, 2024, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (KVARTHA) കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ എംഎല്‍എയുമായ ശാനിമോള്‍ ഉസ്മാനെതിരായി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എസ് പിക്കും സൈബര്‍ പൊലീസിനും കോണ്‍ഗ്രസ് പരാതി നല്കി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ എഎ ഷുക്കൂറാണ് പരാതി നല്‍കിയത്.
ഫെയ്സ്ബുക്കില്‍ 'അനാമിക അനാമിക' എന്നും 'അരൂര്‍ ലൈവ്' എന്നും പേരുകളുള്ള വ്യാജപ്രൊഫൈലുകളിലാണ് ശാനിമോള്‍ ഉസ്മാനെതിരായി അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലയില്‍ യുഡിഎഫ് നടത്തി വരുന്ന ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം തകര്‍ക്കാനും അട്ടിമറിക്കാനുമുള്ള ചിലരുടെ ശ്രമങ്ങളാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍ എന്ന് എഎ ഷുക്കൂര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Keywords: Congress filed a complaint for spreading slander through social media about Shanimol Usman, Alappuzha, News, Politics, Congress, Complaint, Social Media, Shanimol Usman, Police, Probe, Cyber Cell, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

