K Sudhakaran | മുഖ്യമന്ത്രി പിണറായി വിജയനെതിരായ ശക്തിധരന്റെ ആരോപണത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി കെ സുധാകരന്‍; നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെപിസിസി അധ്യക്ഷന്‍
Jun 28, 2023, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്ര വ്യക്തമായി ഒരാള്‍ ആരോപണം ഉന്നയിച്ചിട്ടും നടപടിയെടുത്തില്ല. ഈ ആരോപണവുമായി ബന്ധപ്പെട്ടു കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
കോടതിയെ സമീപിക്കുന്നതു സംബന്ധിച്ച ചര്‍ചകള്‍ നടക്കുകയാണെന്നും അധ്യക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ക്കെതിരെ ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ചു വരെയാണ് കേസെടുക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
'ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തയാളാണ് ആരോപണം ഉന്നയിച്ച ശക്തിധരന്‍. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവു സഹിതമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് വിശ്വസിക്കാവുന്നതേയുള്ളൂ. പക്ഷേ, അതനുസരിച്ച് ചലിക്കാന്‍ ഇവിടുത്തെ സര്‍കാര്‍ തയാറാകുന്നില്ല എന്നതാണ് പ്രധാനം. ഇവിടുത്തെ പൊലീസ് ഇത് അന്വേഷിക്കുമോ എന്നും സുധാകരന്‍ ചോദിച്ചു'.
ഭരിക്കുന്ന പാര്‍ടിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ അത് തള്ളിക്കളയുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് മേല്‍ ആരെങ്കിലും ശബ്ദിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ വലിയ ഉത്സാഹം കാണിക്കുന്നു എന്ന് തെളിവുകള്‍ നിരത്തി സുധാകരന്‍ വ്യക്തമാക്കി.
ഏതോ ഒരു പയ്യനെ ഭീഷണിപ്പെടുത്തി എനിക്കെതിരെ പറയിപ്പിച്ച 10 ലക്ഷം രൂപയുടെ കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എന്തേ ഇത് അന്വേഷിക്കാത്തത്? 1500 കോടി രൂപയുടെ എസ്റ്റേറ്റ് കരസ്ഥമാക്കിയെന്ന് രേഖ വച്ചുകൊണ്ട് സ്വപ്ന സുരേഷ് അടക്കമുള്ള ആളുകള്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നു. എന്തേ അന്വേഷിക്കാത്തത്? ഈ അന്വേഷണങ്ങളോടെല്ലാം മുഖം തിരിച്ചിരിക്കുന്ന ആളുകള്‍, മറ്റുള്ളവരുടെ നിസാരമായ കാര്യങ്ങള്‍ തൂക്കിയെടുത്ത് കള്ളസാക്ഷികളെ വച്ചുകൊണ്ട് ഓരോന്നു ചെയ്യുന്നവരായി ഈ കേരളത്തിലെ ഭരണ സംവിധാനം തരംതാഴ്ന്നിരിക്കുന്നു എന്നും സുധാകരന്‍ ആരോപിച്ചു.
ഈ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണമില്ലെങ്കില്‍ തീര്‍ചയായും ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും. അതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. ആ തീരുമാനവുമായി ഞങ്ങള്‍ കോടതിയെ സമീപിക്കും. എനിക്കെതിരായ എല്ലാവിധ അന്വേഷണങ്ങളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനി സിബിഐ വേണോ? അവരും അന്വേഷിക്കട്ടെ. എന്റെ സത്യസന്ധത തെളിയിക്കാനുള്ള എല്ലാ സാധ്യതകളും എന്റെ മുന്നിലുണ്ട്. എനിക്കൊരു ആശങ്കയുമില്ല' എന്നും സുധാകരന്‍ വ്യക്തമാക്കി.
തനിക്കെതിരെ പരാതി നല്‍കിയ പ്രശാന്ത് ബാബുവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെ സുധാകരന്റെ മറുപടി ഇങ്ങനെ:
ഈ പ്രശാന്ത് ബാബു ആരാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഇങ്ങനെയുള്ള ഒരാളെ മറ്റു മാന്യന്‍മാരായ നേതാക്കള്‍ക്കൊപ്പം കൊണ്ടുപോയി ചാനല്‍ ചര്‍ചയ്ക്കിരുത്തി അവരെ അപമാനിക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ? ഇത് അനീതിയാണ്. ആരാണ് പ്രശാന്ത്, എന്താണ് പ്രശാന്ത്? നിങ്ങള്‍ അന്വേഷിച്ചോ? എന്തൊക്കെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അയാള്‍? ഇന്നലെ ഒരു സ്ത്രീ അയാള്‍ക്കെതിരെ പരാതിപ്പെട്ടില്ലേ? ഇന്നും അയാള്‍ക്കെതിരെ രണ്ടു പരാതി വന്നിട്ടുണ്ട്.
അദ്ദേഹം എന്നെ പറ്റിച്ചവനാണ്. എന്നെ സിപിഎമിന് ഒറ്റുകൊടുത്ത് വധിക്കാന്‍ സാഹചര്യമൊരുക്കിയ വ്യക്തിയാണ്. അയാള്‍ എന്റെ സ്ഥിരം ഡ്രൈവറൊന്നുമല്ല. സ്ഥിരം ഡ്രൈവര്‍ ലീവാകുമ്പോള്‍ മാത്രം കൂടെ കൊണ്ടുപോകുന്നയാളാണ്. അങ്ങനെ പോകുമ്പോള്‍ എന്നെ കൊല്ലാന്‍ വഴിയൊരുക്കിയിട്ട് ഞാന്‍ പുറത്താക്കിയതാണ്.
ബാങ്കില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്തെങ്കിലും അവിടെ വന്‍ തട്ടിപ്പു നടത്തി അവിടെനിന്നും പറഞ്ഞുവിട്ടു. അങ്ങനെയൊരാളെ നിങ്ങള്‍ ചര്‍ചയ്ക്കു വിളിച്ചിരുത്തി മറ്റു നേതാക്കളെ അപമാനിക്കുകയാണു ചെയ്തത് എന്നും സുധാകരന്‍ പറഞ്ഞു.
കോടതിയെ സമീപിക്കുന്നതു സംബന്ധിച്ച ചര്‍ചകള്‍ നടക്കുകയാണെന്നും അധ്യക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ക്കെതിരെ ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ചു വരെയാണ് കേസെടുക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
'ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തയാളാണ് ആരോപണം ഉന്നയിച്ച ശക്തിധരന്‍. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവു സഹിതമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് വിശ്വസിക്കാവുന്നതേയുള്ളൂ. പക്ഷേ, അതനുസരിച്ച് ചലിക്കാന്‍ ഇവിടുത്തെ സര്‍കാര്‍ തയാറാകുന്നില്ല എന്നതാണ് പ്രധാനം. ഇവിടുത്തെ പൊലീസ് ഇത് അന്വേഷിക്കുമോ എന്നും സുധാകരന്‍ ചോദിച്ചു'.
ഭരിക്കുന്ന പാര്‍ടിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ അത് തള്ളിക്കളയുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് മേല്‍ ആരെങ്കിലും ശബ്ദിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ വലിയ ഉത്സാഹം കാണിക്കുന്നു എന്ന് തെളിവുകള്‍ നിരത്തി സുധാകരന്‍ വ്യക്തമാക്കി.
ഏതോ ഒരു പയ്യനെ ഭീഷണിപ്പെടുത്തി എനിക്കെതിരെ പറയിപ്പിച്ച 10 ലക്ഷം രൂപയുടെ കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എന്തേ ഇത് അന്വേഷിക്കാത്തത്? 1500 കോടി രൂപയുടെ എസ്റ്റേറ്റ് കരസ്ഥമാക്കിയെന്ന് രേഖ വച്ചുകൊണ്ട് സ്വപ്ന സുരേഷ് അടക്കമുള്ള ആളുകള്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നു. എന്തേ അന്വേഷിക്കാത്തത്? ഈ അന്വേഷണങ്ങളോടെല്ലാം മുഖം തിരിച്ചിരിക്കുന്ന ആളുകള്‍, മറ്റുള്ളവരുടെ നിസാരമായ കാര്യങ്ങള്‍ തൂക്കിയെടുത്ത് കള്ളസാക്ഷികളെ വച്ചുകൊണ്ട് ഓരോന്നു ചെയ്യുന്നവരായി ഈ കേരളത്തിലെ ഭരണ സംവിധാനം തരംതാഴ്ന്നിരിക്കുന്നു എന്നും സുധാകരന്‍ ആരോപിച്ചു.
ഈ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണമില്ലെങ്കില്‍ തീര്‍ചയായും ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും. അതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. ആ തീരുമാനവുമായി ഞങ്ങള്‍ കോടതിയെ സമീപിക്കും. എനിക്കെതിരായ എല്ലാവിധ അന്വേഷണങ്ങളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനി സിബിഐ വേണോ? അവരും അന്വേഷിക്കട്ടെ. എന്റെ സത്യസന്ധത തെളിയിക്കാനുള്ള എല്ലാ സാധ്യതകളും എന്റെ മുന്നിലുണ്ട്. എനിക്കൊരു ആശങ്കയുമില്ല' എന്നും സുധാകരന്‍ വ്യക്തമാക്കി.
തനിക്കെതിരെ പരാതി നല്‍കിയ പ്രശാന്ത് ബാബുവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെ സുധാകരന്റെ മറുപടി ഇങ്ങനെ:
ഈ പ്രശാന്ത് ബാബു ആരാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഇങ്ങനെയുള്ള ഒരാളെ മറ്റു മാന്യന്‍മാരായ നേതാക്കള്‍ക്കൊപ്പം കൊണ്ടുപോയി ചാനല്‍ ചര്‍ചയ്ക്കിരുത്തി അവരെ അപമാനിക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ? ഇത് അനീതിയാണ്. ആരാണ് പ്രശാന്ത്, എന്താണ് പ്രശാന്ത്? നിങ്ങള്‍ അന്വേഷിച്ചോ? എന്തൊക്കെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അയാള്‍? ഇന്നലെ ഒരു സ്ത്രീ അയാള്‍ക്കെതിരെ പരാതിപ്പെട്ടില്ലേ? ഇന്നും അയാള്‍ക്കെതിരെ രണ്ടു പരാതി വന്നിട്ടുണ്ട്.
ബാങ്കില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്തെങ്കിലും അവിടെ വന്‍ തട്ടിപ്പു നടത്തി അവിടെനിന്നും പറഞ്ഞുവിട്ടു. അങ്ങനെയൊരാളെ നിങ്ങള്‍ ചര്‍ചയ്ക്കു വിളിച്ചിരുത്തി മറ്റു നേതാക്കളെ അപമാനിക്കുകയാണു ചെയ്തത് എന്നും സുധാകരന്‍ പറഞ്ഞു.
Keywords: Congress dares Kerala CM to probe charges by ex-party man against ‘minister’, Kannur, News, Politics, CPM, Congress, K Sudhakaran, Senior Journalist, Allegation, CM, Case, Police, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.