Congress | കണ്ണൂരിലെ റെയില്‍വേ ഭൂമി പാട്ടക്കരാറിന് സ്വകാര്യ കംപനിക്ക് നല്‍കിയതിനെതിരെ ഭൂസംരക്ഷണ ചങ്ങല തീര്‍ക്കുമെന്ന് കോണ്‍ഗ്രസ്

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വേ ഭൂമി സ്വകാര്യ കംപനിക്ക് നല്‍കുന്നതിനെതിരെ തുടര്‍ സമരവുമായി കോണ്‍ഗ്രസ് രംഗത്ത്. എ ക്ലാസ് നിലവാരത്തിലുള്ള കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഹൃദയ ഭാഗത്തുള്ള 7.19 ഏകര്‍ ഭൂമി ധൃതിപിടിച്ചു തുച്ഛമായ വിലയ്ക്ക് കുത്തക കംപനിക്ക് 45 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനുള്ള അധികൃതരുടെ തീരുമാനം വന്‍ അഴിമതിയും റെയില്‍വെ വികസനത്തിന് തുരങ്കം വെക്കുന്നതുമാണെന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.

Congress | കണ്ണൂരിലെ റെയില്‍വേ ഭൂമി പാട്ടക്കരാറിന് സ്വകാര്യ കംപനിക്ക് നല്‍കിയതിനെതിരെ ഭൂസംരക്ഷണ ചങ്ങല തീര്‍ക്കുമെന്ന് കോണ്‍ഗ്രസ്

യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച ഭൂമിയാണ് അന്യായമായി സ്വകാര്യ കംപനിക്ക് വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കിയിരിക്കുന്നത്. ഈ പാട്ട കരാര്‍ നല്‍കിയത് മൂലം വര്‍ഷങ്ങളായി മലബാറിലെ ജനങ്ങള്‍ കണ്ണൂരില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പിറ്റ് ലൈന്‍, നാലാം ഫ് ളാറ്റ് ഫോം നിര്‍മാണം, മൂന്നാം പാത എന്നീ ആവശ്യങ്ങള്‍ ഭാവിയില്‍ നടപ്പിലാക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
 
യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന റെയില്‍വെയുടെ നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്‍വശം ഭൂ സംരക്ഷണ ചങ്ങല തീര്‍ക്കും. ഭൂ സംരക്ഷണ ചങ്ങല യു ഡി എഫ് സംസ്ഥാന കണ്‍വീനര്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യുമെന്നും മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു.

Keywords: Congress against lease of railway land in Kannur to private company, Kannur, News, Railway, Allegation, Passengers, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia