Controversy | സ്ഥാനാർഥികളിലെ വനിതാ പ്രാതിനിധ്യ കുറവ്: ഷമാ മുഹമ്മദിനെ തള്ളിപ്പറഞ്ഞ കെ സുധാകരന്റെ നടപടിയിൽ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ കനവ് കണ്ണൂർ

കണ്ണൂര്‍: (KVARTHA)
കെ സുധാകരന്‍ സ്ഥാനാർഥിയായി പ്രചരണം തുടങ്ങിയ ശേഷം കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. കോണ്‍ഗ്രസ് സ്ഥാനാർഥി ലിസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച എഐസിസി വക്താവ് ഷമ മുഹമ്മദിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചത്. വനിതാ നേതാവിനോടുളള കെ സുധാകരന്റെ കടുത്ത പ്രതികരണമാണ് പാര്‍ട്ടിയില്‍ അസ്വാരസ്യം സൃഷ്ടിച്ചത്. ഷമാ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ലെന്നും വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാല്‍ മതിയെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.
  
Controversy | സ്ഥാനാർഥികളിലെ വനിതാ പ്രാതിനിധ്യ കുറവ്: ഷമാ മുഹമ്മദിനെ തള്ളിപ്പറഞ്ഞ കെ സുധാകരന്റെ നടപടിയിൽ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

കോണ്‍ഗ്രസ് സ്ഥാനാർഥിത്വത്തിന് വനിതകളെ പരിഗണിച്ചില്ലെന്ന ഷമ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരെയാണ്‌ സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാര്‍ട്ടി മനസിലാക്കണമെന്നും ഷമ അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും അവർ പറഞ്ഞു. ഷമാ മുഹമ്മദിനെ തള്ളിപ്പറഞ്ഞ കെ സുധാകരന്റെ നടപടി അതിര് കടന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും കോൺഗ്രസ് അനുഭാവികൾ അഭിപ്രായപ്പെടുന്നത്.
Aster mims 04/11/2022

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Congress activists criticizes K Sudhakaran's statements.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script