തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍: കമല്‍ഹാസന്‍

 



തിരുവനന്തപുരം: (www.kvartha.com 28.12.2020) തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് നടന്‍ കമല്‍ഹാസന്‍. ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ കുറിക്കുന്നു. നേരത്തെ മോഹന്‍ലാല്‍ ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍: കമല്‍ഹാസന്‍



തിരുവനന്തപുരം കോര്‍പറേഷനെ നയിക്കാന്‍ സിപിഎം ജില്ലാ സെക്രടേറിയേറ്റ് തിരഞ്ഞെടുത്തത് ആര്യ രാജേന്ദ്രന്‍ എന്ന യുവ വനിതാനേതാവിനെയാണ്. രാഷ്ട്രീയ രംഗത്തെ മുന്‍ പരിചയങ്ങളെല്ലാം മാറ്റിനിര്‍ത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. 

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്സ് വിദ്യാര്‍ത്ഥിനിയായ ആര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

Keywords:  News, Kerala, State, Thiruvananthapuram, Kamal Hassan, Comrades, Twitter, Social Media, CPM, Secretariat, ‘Congratulations to Comrade Arya Rajendran’;  Kamal Hassan congratulates the Thiruvananthapuram Mayor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia