സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പു വരുമ്പോള്‍ പുതിയ മന്ത്രി വേണോ എന്ന് ആശയക്കുഴപ്പം; കെ കെ ഷൈലജയെ സ്ത്രീസുരക്ഷാ മന്ത്രി മാത്രമാക്കി മാറ്റാനും ആലോചന
Jun 28, 2016, 11:24 IST
തിരുവനന്തപുരം: (www.kvartha.com 28.06.2016) സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള വകുപ്പ് രൂപീകരിക്കുമ്പോള്‍ അത് പ്രത്യേക വകുപ്പാക്കണോ അതോ നിലവിലെ സാമൂഹിക നീതി വകുപ്പിനെ പുനര്‍നാമകരണം ചെയ്യണോ എന്ന കാര്യത്തില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും ആശയക്കുഴപ്പം. പുതിയ വകുപ്പ് രൂപീകരിക്കുകയാണെങ്കില്‍ അതിനു മാത്രമായി പ്രത്യേക മന്ത്രി വേണോ എന്നതിലുമുണ്ട് ഇതേ സംശയം.
പുതിയ മന്ത്രി സിപിഎമ്മില്‍ നിന്നാകണമെന്ന് സിപിഎം ആഗ്രഹിക്കുന്നു. കെ കെ ഷൈലജ ടീച്ചറെ സാമൂഹികനീതി , വനിതാ സുരക്ഷാ മന്ത്രിയാക്കിയിട്ട് ആരോഗ്യ വകുപ്പ് അവരില്‍ നിന്നു മാറ്റി ഒരാളെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഷൈലജ ടീച്ചര്‍ക്ക് അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആഗ്രഹവുമുണ്ടത്രേ. എന്നാല്‍ പുതിയൊരു മന്ത്രികൂടി ഉണ്ടെങ്കില്‍ അത് സിപിഐയില്‍ നിന്നാകണമെന്ന് ആ പാര്‍ട്ടിക്ക് ആഗ്രഹമുണ്ട്.
പീരുമേട്ടില്‍ നിന്നു മൂന്നാം തവണയും ജയിച്ച ഇ എസ് ബിജിമോളെ മന്ത്രിയാക്കാനാണ് സിപിഐ ആഗ്രഹിക്കുന്നത്. എന്നാല്‍ സിപിഐയില്‍ത്തന്നെ ഇതിന് എതിര്‍പ്പുണ്ട് എന്നതാണ് സിപിഎമ്മിന്റെ രക്ഷ. ആരോഗ്യ വകുപ്പ് മന്ത്രിയായി ഐഷാ പോറ്റിയെയോ കെ സുരേഷ് കുറുപ്പിനെയോ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ആലോചിക്കുന്നു എന്നാണു വിവരം.
സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷയ്ക്കു മാത്രമായി ഒരു വകുപ്പ് എന്നത് ഇടതുമുന്നണി
പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണ്. അത് പരക്കെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഗവര്‍ണര്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും അത് ആവര്‍ത്തിച്ചു. ഇതോടെ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍ ഉള്ള കാര്യമാണ് സ്ത്രീ സുരക്ഷാ വകുപ്പ് എന്ന് ഉറപ്പാവുകയും ചെയ്തു. എന്നാല്‍ അധിക സാമ്പത്തിക ബാധ്യത വരാതെ വേണം പുതിയ വകുപ്പിന്റെ രൂപീകരണം എന്നാണ് ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ നിലപാട്.
അത് അദ്ദേഹം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അറിയിച്ചിട്ടുമുണ്ട്. പക്ഷേ, സാമൂഹിക നീതി വകുപ്പിനു കീഴിലെ ഒരു വിഭാഗം മാത്രമായി സ്ത്രീസുരക്ഷാ വകുപ്പ് രൂപീകരിക്കുകയോ സാമൂഹികനീതി വകുപ്പിനു സ്ത്രീസുരക്ഷാ സാമൂഹിക നീതി വകുപ്പെന്നു പേരിടുകയോ ചെയ്യുമ്പോള്‍ അത് വാഗ്ദാനം പാലിക്കാന്‍ വേണ്ടി മാത്രമുള്ള കാട്ടിക്കൂട്ടലായിപ്പോകും എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ജൂലൈ എട്ടിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സ്ത്രീസുരക്ഷാ വകുപ്പിനേക്കുറിച്ചുള്ള വ്യക്തമായ ചിത്രമുണ്ടാകും എന്ന് അറിയുന്നു. മന്ത്രിമാരാണ് എന്നും മറ്റും അതിനു ശേഷം തീരുമാനിക്കും.
Keywords: Confusion over new minister and new department, Thiruvananthapuram, Women, Protection, CPM, LDF, Minister, CPI, Health Minister, Cabinet, Kerala.
പുതിയ മന്ത്രി സിപിഎമ്മില്‍ നിന്നാകണമെന്ന് സിപിഎം ആഗ്രഹിക്കുന്നു. കെ കെ ഷൈലജ ടീച്ചറെ സാമൂഹികനീതി , വനിതാ സുരക്ഷാ മന്ത്രിയാക്കിയിട്ട് ആരോഗ്യ വകുപ്പ് അവരില്‍ നിന്നു മാറ്റി ഒരാളെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഷൈലജ ടീച്ചര്‍ക്ക് അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആഗ്രഹവുമുണ്ടത്രേ. എന്നാല്‍ പുതിയൊരു മന്ത്രികൂടി ഉണ്ടെങ്കില്‍ അത് സിപിഐയില്‍ നിന്നാകണമെന്ന് ആ പാര്‍ട്ടിക്ക് ആഗ്രഹമുണ്ട്.
പീരുമേട്ടില്‍ നിന്നു മൂന്നാം തവണയും ജയിച്ച ഇ എസ് ബിജിമോളെ മന്ത്രിയാക്കാനാണ് സിപിഐ ആഗ്രഹിക്കുന്നത്. എന്നാല്‍ സിപിഐയില്‍ത്തന്നെ ഇതിന് എതിര്‍പ്പുണ്ട് എന്നതാണ് സിപിഎമ്മിന്റെ രക്ഷ. ആരോഗ്യ വകുപ്പ് മന്ത്രിയായി ഐഷാ പോറ്റിയെയോ കെ സുരേഷ് കുറുപ്പിനെയോ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ആലോചിക്കുന്നു എന്നാണു വിവരം.
സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷയ്ക്കു മാത്രമായി ഒരു വകുപ്പ് എന്നത് ഇടതുമുന്നണി
അത് അദ്ദേഹം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അറിയിച്ചിട്ടുമുണ്ട്. പക്ഷേ, സാമൂഹിക നീതി വകുപ്പിനു കീഴിലെ ഒരു വിഭാഗം മാത്രമായി സ്ത്രീസുരക്ഷാ വകുപ്പ് രൂപീകരിക്കുകയോ സാമൂഹികനീതി വകുപ്പിനു സ്ത്രീസുരക്ഷാ സാമൂഹിക നീതി വകുപ്പെന്നു പേരിടുകയോ ചെയ്യുമ്പോള്‍ അത് വാഗ്ദാനം പാലിക്കാന്‍ വേണ്ടി മാത്രമുള്ള കാട്ടിക്കൂട്ടലായിപ്പോകും എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ജൂലൈ എട്ടിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സ്ത്രീസുരക്ഷാ വകുപ്പിനേക്കുറിച്ചുള്ള വ്യക്തമായ ചിത്രമുണ്ടാകും എന്ന് അറിയുന്നു. മന്ത്രിമാരാണ് എന്നും മറ്റും അതിനു ശേഷം തീരുമാനിക്കും.
Also Read:
മഞ്ചേശ്വരത്തെ മണല്‍ -ചൂതാട്ട സംഘങ്ങളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യാന്‍ എസ് ഐ പി ആര്‍ മനോജിനെ നിയമിക്കണമെന്ന് സിപിഎം നേതൃത്വം
Keywords: Confusion over new minister and new department, Thiruvananthapuram, Women, Protection, CPM, LDF, Minister, CPI, Health Minister, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.