തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; 18 കൗൺസിലർമാർക്കെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 02.09.2021) തൃക്കാക്കര നഗരസഭയിലുണ്ടായ കയ്യാങ്കളിയിൽ 18 കൗൺസിലർമാർക്കെതിരെ പൊലീസ് കേസ്. നഗരസഭ അധ്യക്ഷയെ തടഞ്ഞു വച്ചതിനും അതിക്രമം നടത്തിയതിനും 16 ഇടത് കൗൺസിലർമാർക്കെതിരെയും, എൽഡിഎഫ് കൗൺസിലർമാരെ മർദിച്ചുവെന്ന പരാതിയിൽ രണ്ട് യുഡിഫ് കൗൺസിലർമാർക്കെതിരെയുമാണ് കേസെടുത്തത്.

സീല്‍ ചെയ്ത ഓഫീസ് ക്യാബിനിൽ നഗരസഭ അധ്യക്ഷയായ അജിത തങ്കപ്പൻ കയറിതിന് പിന്നാലെയാണ് ബുധനാഴ്ച പ്രതിഷേധമുണ്ടായത്. വിജിലൻസ് നിർദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകൾ പരിശോധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
Aster mims 04/11/2022

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; 18 കൗൺസിലർമാർക്കെതിരെ കേസ്


പണക്കിഴി വിവാദം തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോവുകയായിരുന്നു.

വിജിലൻസ് സംഘം പുലർചെ മൂന്ന് മണിവരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിജിലൻസ് നഗരസഭ സെക്രടറിയ്ക്ക് നോടീസ് നൽകി അധ്യക്ഷയുടെ ഓഫീസ് മുറി സീൽ ചെയ്യിച്ചത്.

Keywords:  News, Kochi, Kerala, State, Case, Police, Top-Headlines, Ernakulam, Politics, Conflicts, Thrikkakara municipality, Conflicts in Thrikkakara municipality; Case against 18 councilors.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia