Conflict | എല്‍ഡിഎഫ് സര്‍കാരിനെതിരെ സെക്രടറിയേറ്റില്‍ യൂത് ലീഗ് നടത്തിയ മാര്‍ചില്‍ സംഘര്‍ഷം; ലാത്തി ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് സര്‍കാരിനെതിരെ യൂത് ലീഗ് തിരുവനന്തപുരം സെക്രടറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച മാര്‍ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാര്‍ച് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്.

വിലക്കയറ്റം, സ്വജന പക്ഷപാതം, ഗുണ്ടാ മാഫിയ, ലഹരി ഉപയോഗം തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു മാര്‍ച്. പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞതായും കല്ലെറിഞ്ഞതായും പൊലീസ് ആരോപിച്ചു.

Conflict | എല്‍ഡിഎഫ് സര്‍കാരിനെതിരെ സെക്രടറിയേറ്റില്‍ യൂത് ലീഗ് നടത്തിയ മാര്‍ചില്‍ സംഘര്‍ഷം; ലാത്തി ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തുടര്‍ന്ന് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും ഗ്രനേഡ് പ്രയോഗവും പൊലീസ് നടത്തി. ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസിന്റെ ഭാഗത്തുനിന്നുമാണ് ആദ്യം പ്രകോപനമുണ്ടായതെന്ന് പ്രവര്‍ത്തകരും, പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമാണ് ആദ്യം പ്രകോപനമുണ്ടായതെന്ന് പൊലീസും ആരോപിച്ചു.

പരുക്കേറ്റവരെ ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് കിട്ടിയ ഓടോറിക്ഷകളിലാണ് ആശുപത്രികളിലെത്തിച്ചത്. പലര്‍ക്കും തലയ്ക്കാണ് പരുക്കേറ്റത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്‍പെടെയുള്ള ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ മാര്‍ചില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പേര്‍ മാര്‍ചില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ജനാധിപത്യരീതിയിലുള്ള സമരത്തെ അടിച്ചമര്‍ത്തുന്ന രീതിയിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും വരും ദിവസങ്ങളിലും സമരം തുടരുമെന്നും യൂത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു.

Keywords: Conflict in Youth League Secretariat March, Thiruvananthapuram, News, Politics, Youth Congress, Clash, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia