കെ എസ് യു കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി
Jun 27, 2016, 15:00 IST
വിദൂരവിഭാഗം പരീക്ഷാഫലം ജൂലൈ 16നുള്ളില്‍ പ്രഖ്യാപിക്കും
തേഞ്ഞിപ്പാലം: (www.kvartha.com 27.06.2016) കാലിക്കറ്റ് സര്‍വകലാശാല വിദൂരവിഭ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ജൂലൈ 16നുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളറുടെ ഉറപ്പ്. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ പരീക്ഷാഭവന്‍ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജൂലൈ 16നകം പരീക്ഷാ ഫലം പ്രസിദ്ദീകരിക്കുമെന്ന് കണ്‍ട്രോളര്‍ ഉറപ്പുനല്‍കിയതായി നേതൃത്വം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് പരീക്ഷാ ഭവനിലേക്ക് കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തിരൂരങ്ങാടി സി ഐ അനില്‍ ബി റാവുത്തറിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. പരീക്ഷാ ഭവനിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പോലീസ് വിഫലമാക്കി.
പിന്നീട് നേതാക്കളെ പരീക്ഷാ കണ്‍ട്രോളര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇതിനിടെ പ്രവര്‍ത്തര്‍ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ വീണ്ടും ശ്രമിച്ചു. ഇതോടെ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി. പോലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. സംഭവത്തില്‍ രണ്ട് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സമരം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ രോഹിത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡണ്ട് ജിഷാം പുലാമന്തോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ പി റംഷാദ്, കെ എം അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.
Keywords : Calicut University, KSU, March, Examination, Result, Police, Malappuram, Kerala, Conflict, KSU March.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.