അമിത ലോഡുമായി ടിപെർ ലോറി ഓടിച്ചത് ചോദ്യം ചെയ്തു; അച്ഛനെയും മകനെയും ഡ്രൈവർമാർ ക്രൂരമായി മർദിച്ചെന്ന് പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 04.09.2021) അമിത ലോഡുമായി ടിപെർ ലോറി ഓടിച്ചത് ചോദ്യം ചെയ്ത 18 കാരനെയും പിതാവിനെയും ലോറി ഡ്രൈവർമാർ മർദിച്ചെന്ന് പരാതി.

കൊല്ലം ചിതറയിൽ വെള്ളിയാഴ്ച സന്ധ്യയ്ക്കായിരുന്നു ആക്രമണം. വൈകിട്ട് ആറു മണിക്ക് ശേഷം അമിത ലോഡുമായി ടിപെറുകൾ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തതാണ് തർക്കകാരണം.

18 കാരനെ ലോറി ഡ്രൈവർമാർ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതി. മകനെ തല്ലുന്നത് തടയാനെത്തിയ അച്ഛനെയും പൊതിരെ തല്ലിയെന്നും ആരോപണമുണ്ട്.
Aster mims 04/11/2022

അമിത ലോഡുമായി ടിപെർ ലോറി ഓടിച്ചത് ചോദ്യം ചെയ്തു; അച്ഛനെയും മകനെയും ഡ്രൈവർമാർ ക്രൂരമായി മർദിച്ചെന്ന് പരാതി

സന്ധ്യയ്ക്ക് ആറു മണിക്ക് ശേഷം കരിങ്കൽ ലോഡുമായുള്ള ടിപെർ യാത്രകൾക്ക് നിരോധനമുണ്ട്. ഇത് മറികടന്ന് ടിപെറുകൾ പായുന്നത് സ്ത്രീകളക്കം സംഘടിച്ച് ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ക്വാറിയിലെ ഡ്രൈവർമാർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നെന്നാണ് മർദനമേറ്റവർ പറയുന്നത്.

എന്നാൽ മർദനമേറ്റു എന്ന പരാതിയുമായി ടിപെർ ലോറി ഡ്രൈവർമാരും ആശുപത്രിയിൽ ചികിത്സ തേടിയെത്തി.

Keywords:  News, Kollam, Top-Headlines, Kerala, State, Police, Case, Lorry drivers, Conflict between lorry drivers and locals.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia