കൊച്ചി: (www.kvartha.com 29.06.2016) മലയാള വാര്‍ത്താമാധ്യമരംഗത്ത് കുറഞ്ഞ കാലം കൊണ്ട് സ്വന്തം ഇടം കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകനാണ് മുണ്ടക്കയം സ്വദേശിയായ സനല്‍ ഫിലിപ്പ്. ജയ്ഹിന്ദിലാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനല്‍ , ന്യൂസ് 18 ചാനലിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പദവി വരെ എത്തി.
ജൂണ്‍ 20ന് കോരുത്തോടിന് സമീപം പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് സനലിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സനല്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
സജീവതയായിരുന്നു സനലിന്റെ ജീവിതനയം. ഇടപെടലുകള്‍ ആയിരുന്നു കൊടിയടയാളം. ശ്രദ്ധിക്കപ്പെടാതിരുന്ന നൂറുകണക്കിന് സംഭവങ്ങള്‍ സനല്‍ പൊടിതട്ടി, വിളക്കി സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. അതില്‍ പലതിനും പരിഹാരമായപ്പോള്‍ പല ജീവിതങ്ങളും ചലനാത്മകങ്ങളായി.
പ്രമുഖരുടെ ചുറ്റുവട്ട വാര്‍ത്തകളോ രാജ്യാന്തര പ്രശ്‌നങ്ങളോ ആയിരുന്നില്ല സനലിന്റെ വാര്‍ത്താവിഭവങ്ങള്‍. ജീവിതവേഗത്തിനിടയില്‍ കിതച്ചു തളര്‍ന്ന അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സനല്‍ സ്വന്തം വേദന പോലെ ഏറ്റെടുത്തു. കണ്ടതും പരിചയിച്ചതും വളര്‍ന്നതുമെല്ലാം അത്തരം ചുറ്റുപാടിലായിരുന്നതിനാല്‍ സനലിന് അതെല്ലാം നിര്‍ബന്ധപൂര്‍വ്വം കൊടുക്കേണ്ട വാര്‍ത്തകളുമായി.
സാമ്പത്തിക പരാധീനത കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കുടുംബപശ്ചാത്തലത്തിലായിരുന്നു സനല്‍ വളര്‍ന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജില്‍ ബിഎ ചരിത്രവിദ്യാര്‍ഥിയായിരിക്കെ, കോളജ് യൂണിയന്‍ ചെയര്‍മാനായി. ബിരുദത്തിനു ശേഷം
കോട്ടയം പ്രസ്‌ക്ലബില്‍ ജേണലിസം കോഴ്‌സിന് ചേരാന്‍ സാമ്പത്തികക്ലേശം വിലങ്ങുതടിയായപ്പോള്‍, തുണയായി വന്നത് പൈങ്ങന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി പി. കെ. കുര്യാക്കോസ് എന്ന ഷാജി അച്ചന്‍.
സനലിന്റെ വാര്‍ത്തകളുടെ സൂത്രവാക്യം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിക്കൊടുത്തു. സമയവും കാലവും നേരവും ഒന്നുമില്ലാത്ത റിപ്പോര്‍ട്ടിങ്. ഒരു വാര്‍ത്ത അറിഞ്ഞാല്‍ അതിനൊരു തീര്‍പ്പുണ്ടാവുന്നതു വരെ പുറകെ ഭ്രാന്തമായ ഓട്ടം. വിവിധ ദൃശൃമാധ്യമങ്ങളിലായി ഡല്‍ഹി, കൊച്ചി, ഇടുക്കി, കോട്ടയം എന്നിവടങ്ങളിലെല്ലാം ജോലി ചെയ്തു. അതിനിടെ വാഹനാപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുകയും ചെയ്തു.
Keywords: Condolences media person Sanal Philip, Kochi, hospital, Treatment, Channel, Reporter, Idukki, Student, Kottayam, Kerala.
ജൂണ്‍ 20ന് കോരുത്തോടിന് സമീപം പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് സനലിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സനല്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
സജീവതയായിരുന്നു സനലിന്റെ ജീവിതനയം. ഇടപെടലുകള്‍ ആയിരുന്നു കൊടിയടയാളം. ശ്രദ്ധിക്കപ്പെടാതിരുന്ന നൂറുകണക്കിന് സംഭവങ്ങള്‍ സനല്‍ പൊടിതട്ടി, വിളക്കി സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. അതില്‍ പലതിനും പരിഹാരമായപ്പോള്‍ പല ജീവിതങ്ങളും ചലനാത്മകങ്ങളായി.
പ്രമുഖരുടെ ചുറ്റുവട്ട വാര്‍ത്തകളോ രാജ്യാന്തര പ്രശ്‌നങ്ങളോ ആയിരുന്നില്ല സനലിന്റെ വാര്‍ത്താവിഭവങ്ങള്‍. ജീവിതവേഗത്തിനിടയില്‍ കിതച്ചു തളര്‍ന്ന അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സനല്‍ സ്വന്തം വേദന പോലെ ഏറ്റെടുത്തു. കണ്ടതും പരിചയിച്ചതും വളര്‍ന്നതുമെല്ലാം അത്തരം ചുറ്റുപാടിലായിരുന്നതിനാല്‍ സനലിന് അതെല്ലാം നിര്‍ബന്ധപൂര്‍വ്വം കൊടുക്കേണ്ട വാര്‍ത്തകളുമായി.
സാമ്പത്തിക പരാധീനത കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കുടുംബപശ്ചാത്തലത്തിലായിരുന്നു സനല്‍ വളര്‍ന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജില്‍ ബിഎ ചരിത്രവിദ്യാര്‍ഥിയായിരിക്കെ, കോളജ് യൂണിയന്‍ ചെയര്‍മാനായി. ബിരുദത്തിനു ശേഷം
സനലിന്റെ വാര്‍ത്തകളുടെ സൂത്രവാക്യം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിക്കൊടുത്തു. സമയവും കാലവും നേരവും ഒന്നുമില്ലാത്ത റിപ്പോര്‍ട്ടിങ്. ഒരു വാര്‍ത്ത അറിഞ്ഞാല്‍ അതിനൊരു തീര്‍പ്പുണ്ടാവുന്നതു വരെ പുറകെ ഭ്രാന്തമായ ഓട്ടം. വിവിധ ദൃശൃമാധ്യമങ്ങളിലായി ഡല്‍ഹി, കൊച്ചി, ഇടുക്കി, കോട്ടയം എന്നിവടങ്ങളിലെല്ലാം ജോലി ചെയ്തു. അതിനിടെ വാഹനാപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുകയും ചെയ്തു.
Also Read:
ചെമ്മനാട് - പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ്
Keywords: Condolences media person Sanal Philip, Kochi, hospital, Treatment, Channel, Reporter, Idukki, Student, Kottayam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.