Condolences | 'പകരംവെയ്ക്കാൻ കഴിയാത്ത ഐതിഹാസിക ജീവിതം'; ഡോ. കെ എം ചെറിയാന്റെ വിയോഗത്തിൽ അനുശോചിച്ച് ഡോ. ആസാദ് മൂപ്പൻ


● 'ഹൃദ്രോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു'
● 'ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി'
● 'എണ്ണമറ്റ ജീവനുകൾ രക്ഷിച്ചു'
കോഴിക്കോട്: (KVARTHA) ഹൃദ്രോഗ ചികിത്സാരംഗത്തെ അതികായനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. കെ എം ചെറിയാന്റെ നിര്യാണത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു. ഡോ. ചെറിയാന്റെ വിയോഗം വൈദ്യശാസ്ത്ര ലോകത്തിന് ഒരു തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഹൃദ്രോഗചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവിഷ്കരിച്ച പത്മശ്രീ ഡോ. കെ.എം. ചെറിയാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് സർജറി അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയത് ഈ അവസരത്തിൽ സ്മരിക്കാതെ വയ്യ.
അദ്ദേഹത്തിൻ്റെ മേഖലയിൽ അദ്ദേഹം കൈവരിച്ച പ്രാവീണ്യവും അടങ്ങാത്ത ആത്മസമർപ്പണവും എടുത്തുകാണിക്കാൻ മറ്റൊരു ഉദാഹരണവും എടുത്തുപറയേണ്ടതില്ല. എണ്ണമറ്റ ജീവനുകൾ രക്ഷിച്ചുകൊണ്ട് വൈദ്യശാസ്ത്രരംഗത്ത് പകരംവെയ്ക്കാൻ കഴിയാത്ത ഒരു ഐതിഹാസിക ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നതെന്നും ഡോ. ആസാദ് മൂപ്പൻ അനുസ്മരിച്ചു.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
Dr. Azad Moopen condoles the demise of Padma Shri Dr. K.M. Cherian, a stalwart in cardiology. He highlights Dr. Cherian's pioneering contributions and dedication to medicine.
#DrKMCherian #AzadMoopen #Cardiology #Obituary #Healthcare #India