കസ്റ്റഡിയിലിരിക്കെ പൊലീസ് ജീപില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Mar 20, 2022, 17:55 IST
തിരുവനന്തപുരം: (www.kvartha.com 20.03.2022) കസ്റ്റഡിയിലിരിക്കെ പൊലീസ് ജീപില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് നേമം മണ്ഡലം എം എല്‍ എയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം
വ്യക്തമാക്കി.
വ്യക്തമാക്കി.
വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
നേമം മണ്ഡലത്തിലെ അമ്പലത്തറ പുത്തന്‍പള്ളി വാര്‍ഡിലെ മൂന്നാറ്റുമുക്കില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപില്‍ നിന്ന് വീണ് പരിക്കേറ്റാണ് സനോബര്‍ (32) എന്ന യുവാവ് മരിച്ചത്. മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ജീപില്‍ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് യുവാവ് പൊലീസ് വാഹനത്തില്‍നിന്ന് വീണത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. അപകടശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനോബര്‍ നാല് ദിവസമായി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എന്നാല്‍, പൊലീസ് മര്‍ദിച്ചപ്പോള്‍ സഹിക്കാനാകാതെ സനോബര്‍ ചാടുകയായിരുന്നുവെന്നാണ് സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.