പ്രവേശന പരീക്ഷകള്‍; ജൂണ്‍ 21ന് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി

 


ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 19.06.2020) പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 21ന് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ആരാധനാലയങ്ങള്‍ തുറന്നതിനാല്‍ വിശ്വാസികള്‍ക്കും പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരത്തെ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.
പ്രവേശന പരീക്ഷകള്‍; ജൂണ്‍ 21ന് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി

മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാവുന്നതാണ്. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാനും അനുമതി നല്‍കിയിരുന്നു.


Keywords:  Thiruvananthapuram, News, Kerala, Examination, Students,  Medical College, complete-lockdown-relaxed-for-sunday
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia