ഇ പി ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വര്‍ഷത്തിന് ശേഷം പ്രതികളെ വെറുതെ വിട്ടു

 


ADVERTISEMENT


തലശേരി: (www.kvartha.com 05.06.2020) സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന വ്യവസായ മന്ത്രിയുമായ ഇ പി ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 38 ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ്.

ഇ പി ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വര്‍ഷത്തിന് ശേഷം പ്രതികളെ വെറുതെ വിട്ടു

2000 ഡിസംബര്‍ രണ്ടിന് വൈകിട്ട് പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ ഇ പി ജയരാജനെ വാഹനവ്യൂഹത്തിന് നേരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത്.

കേസില്‍ പ്രതികളായ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരെ 20 വര്‍ഷത്തിനുശേഷമാണ് വെറുതെ വിടുന്നത്. ഇ പി ജയരാജന് നേരെ ബോംബേറുണ്ടായതിനെ തുടര്‍ന്ന് കണ്ണുര്‍ ജില്ലയില്‍ വ്യാപക അക്രമമാണ് പൊട്ടി പുറപ്പെട്ടത്.

Keywords:  News, Kerala, Case, Thalassery, Court, Accused, Verdict, E.P Jayarajan, Bomb, CPM, RSS, BJP, Complete Culprits in E P Jayarajan Bomb Case were Released by Kannur Additional Sessions Court
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia