ജലസ്രോതസ്സുകള്‍ക്ക് ഭീഷണിയായി നീറ്റുകക്ക ഖനനം കൃഷി ഇറക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി
Mar 3, 2018, 10:21 IST
ADVERTISEMENT
പുന്നയൂര്‍:(www.kvartha.com 03/03/2018) പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നടക്കുന്ന ഇത്തള് !(നീറ്റുകക്ക) ഖനനം പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ക്ക് ഭീഷണിയാകുന്നതായി പരാതി. കുട്ടാടന്‍ പാടശേഖരം എടക്കര, നിലംകടവ്, ആലാപ്പാലം ഭാഗങ്ങളിലാണ് സ്വകാര്യ വ്യക്തികള്‍ ഇത്തള് കുഴിച്ചെടുക്കുന്നത്.
ഇത്തള് എടുക്കുന്ന ഭാഗങ്ങളിലെ ജലാശയങ്ങളിലും കിണറുകളിലും ലവണാംശം കൂടുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. കിണര്‍ വെള്ളത്തിന് നിറമാറ്റവും ഉണ്ടായിട്ടുണ്ട്. ലവണാശം ഉള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ കൃഷി ഇറക്കാനും സാധിക്കില്ല.
പത്തടിയില്‍ അധികം താഴ്ചയില്‍ കുഴി എടുത്താണ് ഇത്തള് ശേഖരിക്കുന്നത്. എന്നാല്‍ പിന്നീട് കുഴി ശരിയായി മൂടുക പതിവില്ല. പലയിടത്തും അതേ പടി ഉപേക്ഷിച്ച നിലയിലാണ്. കുഴി പൂര്‍വ സ്ഥിതിയിലാക്കിയാലും ഇവിടെ കൃഷി ഇറക്കാന്‍ കഴിയില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. പഞ്ചായത്തിലെ മുഴുവന്‍ തരിശുപാടവും കൃഷിയോഗ്യമാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇവിടെ കൃഷിഭൂമി നശിപ്പിക്കുന്നത്.
തമിഴ്നാട്ടിലേക്കാണ് ഇവിടെനിന്ന് ഇത്തള് കയറ്റി പോകുന്നത്. മണ്ണിലെ ലവണാംശം കുറയ്ക്കാനാണ് ഇത്തള് ഉപയോഗിക്കുന്നത്. സ്ഥലം കരാര്‍ എടുത്താണ് ഖനനം നടക്കുന്നത്. പുന്നയൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ സമീപത്താണ് അനധികൃത ഖനനം നടക്കുന്നതെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Complaint, Well, Water, Farmers, Kuttanad, Complaints that mining can not be imported to threat to water sources
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.