Complaints | പൊതുജനങ്ങള്‍ ഔദ്യോഗിക ഇ-മെയിലിലൂടെ മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങി നടപടി വൈകുന്നതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com) വിവിധ വിഷയങ്ങളില്‍ പരിഹാരം തേടി പൊതുജനങ്ങള്‍ ഔദ്യോഗിക ഇ-മെയിലിലൂടെ മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതികളും ചുവപ്പ് നാടയില്‍ കുരുങ്ങി നടപടി വൈകുന്നതായി പരാതി. പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കലക്ടര്‍ക്ക് കൈമാറിയ ഫയലുകളില്‍ പലതും മാസങ്ങള്‍ കഴിഞ്ഞിട്ടും പകല്‍വെളിച്ചം കണ്ടില്ല.
           
Complaints | പൊതുജനങ്ങള്‍ ഔദ്യോഗിക ഇ-മെയിലിലൂടെ മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങി നടപടി വൈകുന്നതായി പരാതി

ഇ-മെയിലില്‍ ലഭിക്കുന്ന പരാതികളില്‍ അടിയന്തര നടപടി നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കംപ്യൂടര്‍ സെലിലെ സ്‌പെഷ്യല്‍ സെക്രടറി നല്‍കിയ ഫയലുകളലാണ് നടപടി കാത്ത് ഉദ്യോഗസ്ഥരുടെ മേശപ്പുറത്തു കിടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്ന നിര്‍ദേശത്തോടൊപ്പം ഫയല്‍ നമ്പര്‍ സഹിതം അപേക്ഷകനും മറുപടി ലഭിക്കുമെങ്കിലും ഇവിടെനിന്നും ലഭിക്കുന്ന ഫയല്‍ നമ്പറുമായി കലക്ടറേറ്റില്‍ എത്തിയാല്‍ ഇങ്ങനൊരു ഫയല്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന മറുപടിയാകും ലഭിക്കുകയെന്നാണ് ആക്ഷേപം.

എന്നാല്‍ ഇ-മെയില്‍ മുഖേന അയക്കുന്ന മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളില്‍ കൃത്യമായ നടപടികളുണ്ടാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു. റീസര്‍വേ,പട്ടയം തുടങ്ങിയ അടിയന്തര വിഷയങ്ങള്‍ക്ക് പരിഹാരം തേടിയാണ് പലരും ഇത്തരത്തില്‍ പരാതികള്‍ നല്‍കുന്നത്. ഇതില്‍ ഏറിയ പങ്കും കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ പിടിപെട്ട് ചികിത്സയില്‍ കഴിയുന്നവരാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും ലഭിക്കുന്ന ഫയല്‍ നമ്പറുമായി കലക്ടറേറ്റില്‍ എത്തിയാല്‍ തന്നെ വിവിധ സെക്ഷനുകളില്‍ കയറ്റിയിറക്കി അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നതായും പരാതികളുണ്ട്. ജില്ലയിലെ നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിലുള്ള നടപടികള്‍ മൂലം ദുരിതത്തിലായിരിക്കുന്നത്.

Keywords:  Latest-News, Kerala, Idukki, Complaint, Chief Minister, Email, People, District Collector, Complaints submitted by public to Chief Minister through official e-mails are being delayed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia