Cheating | 'പലിശരഹിത വായ്പ നല്കിയ സംഘം ഈടായി വാങ്ങിയ സ്വര്‍ണം തിരിച്ചുനല്‍കുന്നില്ല'; കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി വഞ്ചിക്കപ്പെട്ടവര്‍
Oct 7, 2023, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പലിശരഹിത വായ്പ നല്കിയ സംഘം ഈടായി വാങ്ങിയ സ്വര്‍ണം തിരിച്ചുനല്‍കുന്നില്ലെന്ന് ആരോപിച്ച് കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി വഞ്ചിക്കപ്പെട്ടവര്‍. സ്ത്രീകള്‍ ഉള്‍പെടെ 40 ഓളം പേരാണ് കൂട്ടത്തോടെ എടക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പലിശരഹിത വായ്പ വാഗ്ദാനം നല്കി ഏജന്റുമാര്‍ മുഖേന കൊടുത്ത പണം കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എടക്കാട്, ഏഴര മുനമ്പ്, കുറ്റിനകം ഭാഗത്തെ സ്ത്രീകള്‍ ഉള്പെടെയുള്ളവര് ആണ് പരാതിയുമായെത്തിയത്.
ഇവര്‍ നേരത്തെ എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ യുവാവിന്റെ കൈവശം സ്വര്‍ണം നിക്ഷേപമായി കൊടുത്തിരുന്നു. ഇത് തിരികെ നല്‍കേണ്ട സമയം കഴിഞ്ഞിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഇയാളുടെ വീട്ടിലെത്തി സ്വര്‍ണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് എല്ലാവരുടേയും സ്വര്‍ണം തിരികെ നല്‍കുമെന്ന് അറിയിച്ചിരുന്നു.
ഇതനുസരിച്ച് വ്യാഴാഴ്ച വൈകിട്ട് വരെ ഇവര്‍ സ്വര്‍ണത്തിനായി കാത്തിരുന്നെങ്കിലും കിട്ടിയില്ല. ഇതോടെ നിക്ഷേപകര്‍ ബന്ധുക്കള്‍ക്കും പ്രദേശവാസികള്ക്കുമൊപ്പം എടക്കാട് ഉസ്സന്‍ മുക്കിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ആഭരണങ്ങള്‍ തിരികെ ചോദിച്ചു. തുടര്‍ന്ന് വാക് തര്‍ക്കം ഉണ്ടായി. എന്നാല്‍ സ്വര്‍ണം നല്കാന് ഇയാള്‍ തയാറായില്ല.
പിന്നാലെ വീട്ടിലെത്തി അതിക്രമം കാട്ടിയെന്നാരോപിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതോടെയാണ് സ്വര്‍ണം നഷ്ടപ്പെട്ടവര്‍ കൂട്ടത്തോടെ എടക്കാട് സ്റ്റേഷനില്‍ എത്തിയത്. എടക്കാട്, കണ്ണൂര്‍ സിറ്റി ഭാഗങ്ങളിലടക്കം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പലരും പൊലീസില്‍ പരാതി നല്കാന് തയാറായിരുന്നില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Complaint to Police in Cheating case, Kannur, News, Cheating Case, Complaint, Police Station, Gold, Probe, Attack, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.