Complaint | ഖത്വറില്‍ ലോക കപ് കാണാന്‍ പോയ യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്‍ഡ്യാ നേതൃത്വത്തിന് പരാതികളുടെ പ്രവാഹം; സര്‍കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ ശാഫി പറമ്പില്‍ ഉല്ലാസയാത്ര നടത്തുകയാണെന്ന് ആരോപണം

 


കോട്ടയം: (www.kvartha.com) ഖത്വറില്‍ ലോക കപ് കാണാന്‍ പോയ യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്‍ഡ്യാ നേതൃത്വത്തിന് പരാതികളുടെ പ്രവാഹം.

രണ്ട് സംസ്ഥാന കമിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പരാതികളാണ് പ്രസിഡന്റ് ശാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിരിക്കുന്നത്. സര്‍കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ പ്രസിഡന്റ് ഖത്വറില്‍ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്.

Complaint | ഖത്വറില്‍ ലോക കപ് കാണാന്‍ പോയ യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്‍ഡ്യാ നേതൃത്വത്തിന് പരാതികളുടെ പ്രവാഹം; സര്‍കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ ശാഫി പറമ്പില്‍ ഉല്ലാസയാത്ര നടത്തുകയാണെന്ന് ആരോപണം

സംസ്ഥാന പ്രസിഡന്റ് ഖത്വറില്‍ കളി ആസ്വദിക്കുമ്പോള്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദത്തിന്റെ പേരില്‍ സമരം ചെയ്ത് പൊലീസിന്റെ തല്ലു വാങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലുമായി. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ നേതാവ് ഉല്ലാസയാത്ര നടത്തുകയാണെന്നാണ് യൂത് കോണ്‍ഗ്രസുകാരുടെ പരാതി. ശാഫിയുടെ സ്വന്തം ജില്ലയായ പാലക്കാട് അടക്കം ഏഴ് ജില്ലകളില്‍ നിന്നാണ് സംസ്ഥാന കമിറ്റി അംഗങ്ങള്‍ മുതല്‍ ബ്ലോക് കമിറ്റി ഭാരവാഹികള്‍ വരെ വിവിധ തട്ടുകളിലുളള പ്രവര്‍ത്തകരുടെ പരാതി.

കോഴിക്കോട്ട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ നിന്ന് യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റി പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ വിവാദം കോണ്‍ഗ്രസിലേക്ക് കത്തിപ്പടരാന്‍ കാരണമായതും ശാഫി പറമ്പിലിന്റെ മൗനമാണെന്ന അഭിപ്രായം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും ഉയര്‍ന്നിട്ടുണ്ട്. നാളുകളായി തുടരുന്ന ഈ സംഘടനാ അതൃപ്തികള്‍ക്കൊടുവിലാണ് ശാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് പരാതികളെത്തിയത്.

ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് ഇമെയില്‍ മുഖേനയാണ് പരാതികള്‍ എത്തിയിരിക്കുന്നത്. സര്‍കാര്‍ തുടര്‍ചയായ വിവാദങ്ങളില്‍പെട്ടിട്ടും അതിനെതിരെ സംഘടിതമായൊരു സമരം ചെയ്യാന്‍ പോലും സംസ്ഥാന പ്രസിഡന്റിന്റെ അസാന്നിധ്യം തടസമാകുന്നുവെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം.

ദേശീയ നേതൃത്വം ഇടപെട്ട് ശാഫിയെ നാട്ടിലെത്തിക്കണമെന്നും പരാതികളില്‍ ആവശ്യമുണ്ട്. എന്നാല്‍ ശാഫി പറമ്പില്‍ ഉടന്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്നും സംഘടനാ പ്രശ്‌നങ്ങളുടെ പേരില്‍ പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നുമാണ് ശാഫിയോട് അടുത്ത വൃത്തങ്ങളുടെ വിശദീകരണം.

Keywords: Complaint to national leadership demanding that Shafi Parambil be brought back from Qatar, Kottayam, News, Politics, Complaint, FIFA-World-Cup-2022, Allegation, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia