Complaint | കോടിയേരിയുടെ ജന്മനാട്ടില്‍ സ്ഥാപിച്ച ആദരാഞ്ജലി ബോര്‍ഡുകള്‍ പൊലീസ് നശിപ്പിച്ചതായി മുഖ്യമന്ത്രിക്ക് പരാതി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അദ്ദേഹത്തിന്റെ മരണനാന്തരം പാര്‍ടി ഘടകങ്ങള്‍ സ്ഥാപിച്ച ആദരാാഞ്ജലിയര്‍പ്പിച്ചു കൊണ്ടു റോഡരികില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും പൊലീസ് നശിപ്പിച്ചതായി പരാതി. അദ്ദേഹത്തിന്റെ ജന്മനാടായ കോടിയേരിയിലും ഈങ്ങയില്‍പീടികയിലുമുള്ള റോഡരികിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതു പൊലീസ് എടുത്തുകൊണ്ടുപോവുകയും നശിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
               
Complaint | കോടിയേരിയുടെ ജന്മനാട്ടില്‍ സ്ഥാപിച്ച ആദരാഞ്ജലി ബോര്‍ഡുകള്‍ പൊലീസ് നശിപ്പിച്ചതായി മുഖ്യമന്ത്രിക്ക് പരാതി

ബോര്‍ഡുകള്‍ പൊലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ എടുത്തുകൊണ്ടു പോയതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ന്യൂമാഹി പൊലീസ് സ്റ്റേഷനിലെത്തിയതോടെ നീക്കം ചെയ്ത ബോര്‍ഡുകള്‍ പുന:സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. കോടിയേരിയുടെ ജന്മനാടായ ഈങ്ങയില്‍പീടിക അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് മുന്നറിയിപ്പുമില്ലാതെ പൊലിസ് നീക്കം ചെയ്തത്. കോടിയേരി നോര്‍ത്, സൗത്, ന്യൂമാഹി ലോകല്‍ കമിറ്റികള്‍ക്ക് കീഴിലുള്ള എല്ലാ ബ്രാഞ്ചുകളും കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

രാവിലെയാണ് പാര്‍ടി പ്രവര്‍ത്തകര്‍ കാര്യമറിഞ്ഞത്. രാഷ്ട്രീയ എതിരാളികളുടെ ചെയ്തിയാണോയെന്ന സംശയം ആദ്യം ഉയര്‍ന്നുവെങ്കിലും കാര്യമറിഞ്ഞതോടെ അവര്‍ ന്യൂമാഹി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷന്‍ പരിസരത്തു കണ്ടത്, ചുരുട്ടിക്കൂട്ടിയും വലിച്ചെറിയപ്പെട്ടുമുള്ള കോടിയേരിയുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. കാര്യം കൈവിട്ടുപോകുമെന്ന് മനസിലായതോടെ നീക്കം ചെയ്ത ബോര്‍ഡുകള്‍ തങ്ങള്‍ തന്നെ തിരിച്ചു സ്ഥാപിക്കാമെന്ന് പൊലീസ് സമ്മതിച്ചതോടെയാണു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ന്യൂമാഹി പൊലീസിനെതിരെ ഡിവൈഎഫ്‌ഐ നോര്‍ത് മേഖലാ സെക്രടറി ഷൈന്‍ കുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Kodiyeri-Balakrishnan, Chief Minister, Pinarayi-Vijayan, Police, Complaint, Complaint to Chief Minister that flex boards installed in Kodiyeri's hometown destroyed by police.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia