Complaint | 'മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയുമായി പോകുന്നതിനിടെ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയ സംഭവം; പരാതിയുമായി മുന്നോട്ട് പോകാന്‍ ഉറച്ച് ഡ്രൈവര്‍മാരുടെ സംഘടന


ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്
ആലപ്പുഴ: (KVARTHA) മസ്തിഷ്‌കാഘാതം (Strok) സംഭവിച്ച രോഗിയുമായി (Patient) പോകുന്നതിനിടെ ആംബുലന്‍സിന് (Ambulance) കുറുകെ കാര്‍ നിര്‍ത്തി യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയതായി പരാതി (Complaint). രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് (Vandanam Medical College Hospital) പോവുകയായിരുന്ന ആംബുലന്‍സിന് കുറുകെയാണ് യുവാക്കള്‍ കാര്‍ നിര്‍ത്തി അഭ്യാസപ്രകടനം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണു നൂറനാട് പൊലീസില്‍ പരാതി നല്‍കി. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പരാതിയുമായി മുന്നോട്ടുപോകാനാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയുടെ തീരുമാനം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
താമരക്കുളം വയ്യാങ്കരയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കളാണ് യാത്ര തടസപ്പെടുത്തും വിധം കാറോടിച്ചത്. ആംബുലന്‍സിന് സൈഡ് കൊടുക്കാതെ കുറേ ദൂരം കാര്‍ ഓടിച്ച് അഭ്യാസ പ്രകടനം നടത്തി. പിന്നീട് ആംബുലന്‍സിന് മുന്നില്‍ കാര്‍ കുറുകേയിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്നും പൊലീസ് പറയുന്നു.