Missing | ഐസ് ക്രീം കടയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
Aug 12, 2023, 21:09 IST
പയ്യന്നൂര്‍: (www.kvartha.com) ഐസ് ക്രീം കടയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. പയ്യന്നൂര്‍ പെരുമ്പയിലെ ഐസ്‌ക്രീം കടയില്‍ ജോലി ചെയ്തിരുന്ന കോടിയേരി സ്വദേശിയായ കുനിയില്‍ വീട്ടില്‍ സുധീഷിനെ(35)യാണ് കാണാതായത്.
ഓഗസ്റ്റ് എട്ടിന് പെരുമ്പയിലെ ഫലൂദയെന്ന കടയില്‍ നിന്നും വീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയ യുവാവ് വീട്ടിലെത്തിയില്ലെന്നാണ് യുവാവിന്റെ പിതാവ് കോടിയേരിയിലെ പവനന്‍ പൊലീസില്‍ നല്‍കിയത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ താമസസ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Complaint that young man who went home after work from ice cream shop is missing, Kannur, News, Complaint, Missing, Probe, Police, Sudeesh, Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.