Cutting trees | മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ചെറുനഗര സൗന്ദര്യവല്‍കരണ പദ്ധതിയുടെ മറവില്‍ തണല്‍മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നുവെന്ന് പരാതി

 


/ നവോദിത്ത് ബാബു

തലശേരി: (KVARTHA)
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് ചെറുനഗരവികസനപദ്ധതിയുടെ ഭാഗമായി വ്യാപകമായി തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതായി പരാതി. വാഹനങ്ങള്‍ പുറന്തളളുന്ന വിഷപ്പുക ഇല്ലാതാക്കി കാര്‍ബണ്‍ രഹിത പഞ്ചായത്താകാന്‍ പ്രവര്‍ത്തിക്കുന്ന ധര്‍മടം മണ്ഡലത്തിലെ പെരളശേരി ഗ്രാമപഞ്ചായത്തില്‍ വ്യാപകമായി റോഡരികിലെ തണല്‍മരങ്ങള്‍ക്ക് മുറിച്ചു മാറ്റുന്നതായാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതി. നിരവധി തണല്‍മരങ്ങള്‍ക്കാണ് പഞ്ചായത്തില്‍ ഇതുവരെ കോടാലിവീണത്.
  
Cutting trees | മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ചെറുനഗര സൗന്ദര്യവല്‍കരണ പദ്ധതിയുടെ മറവില്‍ തണല്‍മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നുവെന്ന് പരാതി

പെരളശേരി ടൗണ്‍, മൂന്നുപെരിയ എന്നിവടങ്ങളില്‍ നിന്നും യാത്രക്കാര്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും തണലേകിയിരുന്ന തണല്‍ ഒരുവര്‍ഷംമുന്‍പാണ് സൗന്ദര്യവല്‍ക്കരണത്തിന്റെ പേരുപറഞ്ഞു മുറിച്ചു മാറ്റിയത്. അത്യുഷ്ണം കാരണം വിദ്യാര്‍ത്ഥികളായ യാത്രക്കാര്‍ക്ക് ബസ് സ്‌റ്റോപ്പുകളില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുളളത്. ധര്‍മടത്തെ ചെറുപട്ടണങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കരാറുകാരും പ്രവൃത്തി നടത്തുന്ന ഗ്രാമപഞ്ചായത്തും പൊതുമരാമത്തു വകുപ്പും ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതെന്നാണ് ആക്ഷേപം.

മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും ശാഖകള്‍ വെട്ടിമാറ്റിയും പദ്ധതി നടക്കാമെന്നിരിക്കെ ഇതൊന്നും ചെയ്യാതെ മരങ്ങള്‍ ഏകപക്ഷീയമായി മുറിച്ചു മാറ്റുകയാണ് ചെയ്യുന്നതെന്ന് ഇവർ പറയുന്നു. മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു പരിശോധിച്ചു അനുമതി നല്‍കുന്നതിനായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായുളള ഒരു ജില്ലാസമിതിയുണ്ടെങ്കിലും ഏറെക്കാലമായി യോഗം ചേര്‍ന്നിട്ടെന്നാണ് വിവരം. ഇതോടെ ഫോറസ്റ്റ് ഓഫീസര്‍ നേരിട്ടു അനുമതി നല്‍കുന്ന സാഹചര്യമാണ് നിലവിലുളളത്.

പെരളശേരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ രണ്ടു വന്‍ മരങ്ങളാണ് മുറിച്ചു മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സ്വീകരിച്ചത്. ഇതിനായുളള അനുമതി വനംവകുപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ തങ്ങള്‍ അത്തരമൊരു അനുമതി നല്‍കിയിട്ടില്ലെന്നാണ് കണ്ണോത്തുംചാലിലെ ഫോറസ്റ്റ് റേൻജ് ഓഫീസില്‍ നിന്നും പറയുന്നത്. ഇതിനിടെയിലാണ് റോഡരികില്‍ തണലേകുന്ന പുളിയടക്കമുളള തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ രഹസ്യ നീക്കം നടത്തുന്നതെന്നാണ് വിവരം.
  
Cutting trees | മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ചെറുനഗര സൗന്ദര്യവല്‍കരണ പദ്ധതിയുടെ മറവില്‍ തണല്‍മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നുവെന്ന് പരാതി

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Complaint that trees cut under guise of urban beautification project.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia