Complaint | പാലക്കാട് കോട്ടയുടെ ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരനെ ജീവനക്കാര്‍ അപമാനിച്ചതായി പരാതി
Oct 17, 2022, 12:07 IST
പാലക്കാട്: (www.kvartha.com) ചിത്രകാരനെ പാലക്കാട് കോട്ടയുടെ ജീവനക്കാര്‍ അപമാനിച്ചതായി പരാതി. കോട്ടയുടെ ചിത്രം വരയ്ക്കാനെത്തിയ സൂരജ് ബാബുവിനാണ് ദുരനുഭവം നേരിട്ടത്. കോട്ടയുടെ പുറത്ത് നിന്ന് ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന സൂരജിന്റെ വര ജീവനക്കാര്‍ തടസപ്പെടുത്തിയതായും അപമാനിച്ചതായുമാണ് പരാതി.
സ്റ്റാന്‍ഡ് ഉപയോഗിച്ച് ചിത്രം വരക്കാനാകില്ലെന്നും ക്യാന്‍വാസ് കയ്യില്‍ വച്ച് വരക്കാന്‍ അനുവദിക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞുവെന്നാണ് പരാതി. വിദേശരാജ്യങ്ങളിലടക്കം യാത്ര ചെയ്ത് തത്സമയ ചിത്രങ്ങള്‍ വരക്കുന്നയാളാണ് പാലക്കാട് സ്വദേശി സൂരജ് ബാബു. മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെയാണ് ചിത്രം വര തടസപ്പെടുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.