SWISS-TOWER 24/07/2023

Police Booked | സിനിമാ കംപനിയില്‍ പാര്‍ട്ണറാക്കാമെന്ന് ധരിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) സിനിമാ കംപനിയില്‍ പാര്‍ട്ണറാക്കാമെന്ന് വിശ്വസിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ചെറുതാഴം നരീക്കാംവളളയിലെ ഇല്ലത്തുവീട്ടില്‍ സ്മിതയുടെ പരാതിയിലാണ് ആലപ്പുഴ ജില്ലയിലെ ഷിബു, ജോമോള്‍, ഷിബു എന്നിവര്‍ക്കെതിരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് പൊലീസ് കേസെടുത്തത്.

Police Booked | സിനിമാ കംപനിയില്‍ പാര്‍ട്ണറാക്കാമെന്ന് ധരിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് നാലുവരെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവായ അനൂപിനെ പ്രതികളുടെ ഉടമസ്ഥതയിലുളള വൗ സിനിമാ കംപനിയില്‍ പാര്‍ട്ണറാക്കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് പരാതി.

ഇതുപ്രകാരം അനൂപിന്റെ ബാങ്ക് അകൗണ്ടില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് നാലിന് അയച്ച 28ലക്ഷം രൂപ പ്രതികളുടെ ചമ്പക്കുളത്തെ ബാങ്ക് അകൗണ്ടിലൂടെ പ്രതികള്‍ കൈപ്പറ്റിയിരുന്നതായി പറയുന്നു. അതിനു ശേഷം പരാതിക്കാരിയോടും ഭര്‍ത്താവിനോടും വാഗ്ദാനം ചെയ്ത പാര്‍ട്ണര്‍ഷിപോ കൈപ്പറ്റിയ പണമോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Keywords: News, Kerala, Kannur, Cinima Company, Complaint, Police, Case, Medical College, Complaint that Rs 28 lakh extorted by promising to partner in film company.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia