പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടികെറ്റ് വാങ്ങിയതായി പരാതി; പൊലീസുകാരനെതിരെ നടപടിക്ക് സാധ്യത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 15.10.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷിക്കുന്നതിന് പൊലീസുകാരന്‍ കൈക്കൂലിയായി വിമാനടികെറ്റ് വാങ്ങിയതായി ആരോപണം. എറണാകുളം നോര്‍ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെണ്‍കുട്ടിയുടെ കുടുംബമാണ് ഗുരുതരമായ പരാതി ഉന്നയിച്ചത്. ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും. ഇത് സംബന്ധിച്ച് അന്വേഷണ സംഘം വൈകാതെ റിപോര്‍ട് സമര്‍പിക്കും. 
Aster mims 04/11/2022

കൊച്ചിയില്‍ താമസിക്കുന്ന യുപിക്കാരായ കുടുംബത്തിലെ 17കാരി കഴിഞ്ഞ ഓഗസ്റ്റില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ഡെല്‍ഹിയിലേക്ക് നാടുവിട്ടിരുന്നു. 14കാരിയായ സഹോദരിക്കൊപ്പമായിരുന്നു യാത്ര. മക്കളെ കാണാതായതോടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത് പൊലീസില്‍ പരാതി നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടികെറ്റ് വാങ്ങിയതായി പരാതി; പൊലീസുകാരനെതിരെ നടപടിക്ക് സാധ്യത


എന്നാല്‍ പെണ്‍കുട്ടികള്‍ ഡെല്‍ഹിയിലുണ്ടെന്ന് അറിഞ്ഞിട്ടും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും തുടര്‍ന്ന് മൂന്ന് വിമാനടികെറ്റുകള്‍ എടുത്ത് നല്‍കിയ ശേഷമാണ് പൊലീസുകാര്‍ ഡെല്‍ഹിയിലേക്ക് പോയതെന്നും കുടുംബം ആരോപിക്കുന്നു. ഈ ടികെറ്റുകള്‍ എടുക്കുന്നതിന് സമ്മര്‍ദം ചെലുത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി വരുന്നത്.

കൊച്ചി ഡി സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പീഡനക്കേസ് അന്വേഷിക്കുന്നത്. ഡെല്‍ഹിയില്‍നിന്ന് രണ്ട് സഹോദരന്മാര്‍ വീട്ടില്‍വച്ച് പല തവണ പീഡിപ്പിച്ചതായി 17കാരി അവിടെവച്ച് നടത്തിയ വൈദ്യപരിശോധനയില്‍ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. 

നിലവില്‍ കൊച്ചിയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന കുട്ടികള്‍ അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പിലും സഹോദരന്മാര്‍ പീഡിപ്പിച്ചിരുന്ന കാര്യം ആവര്‍ത്തിച്ചതായാണ് വിവരം. വീട്ടിലേക്ക് തിരിച്ച് പോകാന്‍ കുട്ടികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും സൂചനയുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈകോടതി സ്വമേധയാ ഇടപെട്ട കേസായതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, Kerala, Molestation, State, Police, Complaint, Bribe Scam, Complaint that policeman took bribe to investigate molestation case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia