SWISS-TOWER 24/07/2023

Complaint | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓടോറിക്ഷ തീയിട്ട് നശിപ്പിച്ചതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓടോറിക്ഷ പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി പരാതി. തളിയില്‍ ഇരുമ്പ് കല്ലും തട്ടിലെ കോക്കാടന്‍ ഗണേശന്റെ കെ എല്‍ 59 പി - 5418 കോംപാക്ട് പ്ലസ് ഓടോറിക്ഷയാണ് നശിപ്പിച്ചത്.

Complaint | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓടോറിക്ഷ തീയിട്ട് നശിപ്പിച്ചതായി പരാതി

തിങ്കളാഴ്ച (18.03.2024) രാത്രി 11.45 നായിരുന്നു സംഭവം. വീടിന് സമീപം കെ കെ എന്‍ജിനീയറിംഗ് വര്‍ക്‌സ് എന്ന വെല്‍ഡിംഗ് വര്‍ക് സ്ഥാപനം നടത്തുന്ന ഗണേശന്‍ ജോലി ആവശ്യത്തിന് ഉപയോഗിക്കുന്ന ഓടോറിക്ഷയാണ് കേടുവരുത്തിയത്. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം വാഹനം കത്തിയമര്‍ന്നതായും സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നതായും ഗണേശന്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Kannur-News, Regional-News, Complaint, Parked, Auto-Rickshaw, Attacked, Anti-Socialist, Kannur News, Police, Vehicle, Petrol, Local News, Complaint that parked auto-rickshaw attacked by Anti-socialist.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia