സ്വകാര്യ ഇൻഷുറൻസ് പ്രവർത്തകയുടെ ഓഫീസിൽ കയറി മാല പിടിച്ചു പറിച്ചതായി പരാതി; രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസിൽ ഏൽപിച്ച് നാട്ടുകാർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂർ: (www.kvartha.com 11.08.2021) ചാലക്കുടിയിൽ സ്വകാര്യ ഇൻഷുറൻസ് പ്രവത്തകയുടെ ഓഫീസിൽ കയറി കഴുത്തിൽ കത്തിവെച്ച് മാല പിടിച്ചുപറിച്ചതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടി പൊലീസിലേൽപിച്ച് നാട്ടുകാർ. പാലക്കാട്ടെ മനു കുര്യനാണ് (33) പിടിയിലായത്.

 
സ്വകാര്യ ഇൻഷുറൻസ് പ്രവർത്തകയുടെ ഓഫീസിൽ കയറി മാല പിടിച്ചു പറിച്ചതായി പരാതി; രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസിൽ ഏൽപിച്ച് നാട്ടുകാർ



മാല കഴുത്തിൽ നിന്ന് ശക്തിയായി വലിച്ചെടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇൻഷുറൻസ് പ്രവർത്തകയ്ക് കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അതേസമയം തട്ടിയെടുത്ത മാല മുക്കുപണ്ടവുമായിരുന്നു.

സിന്ധു ജോസഫ് എന്ന യുവതിയുടെ മാലയാണ് മോഷ്ടിച്ചത്. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി മാല ഊരി നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും മാല മുക്കുപണ്ടമാണെന്ന് പറഞ്ഞെങ്കിലും പ്രതി പിടിവിടാൻ തയ്യാറായില്ലെന്നും മാല പിടിച്ചു പറിച്ചതിന് ശേഷം തള്ളി താഴെയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു..

ഇതിനിടെ ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കവർചയ്ക്കിടെ ഓഫീസിലെ മറ്റു ഉപകരണങ്ങളും ഇയാൾ നശിപ്പിച്ചതായി പരാതിയുണ്ട്.

Keywords:  Thrissur, Kerala, News, Chalakudy, Top-Headlines, Youth, Office, Police, Case, Complaint, Complaint that necklace stolen.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script