പൂച്ചക്കുഞ്ഞിനെ അയല്‍വാസി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചെന്ന് പരാതി
Dec 14, 2021, 13:05 IST
വൈക്കം: (www.kvartha.com 14.12.2021) പൂച്ചക്കുഞ്ഞിനെ അയല്‍വാസി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചതായി പരാതി. തലയാഴം പാരണത്ര പി കെ രാജന്‍ എന്നയാളാണ് വൈക്കം പൊലീസില്‍ പരാതി നല്‍കിയത്. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി, എക്സ് റേ എടുത്ത ശേഷം തുടര്‍ ചികിത്സ നല്‍കുമെന്ന് ഉടമ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമെന്ന് രാജന്‍ പറഞ്ഞു. അയല്‍വാസിയുടെ വീട്ടില്‍നിന്ന് തിരിച്ചെത്തിയ പൂച്ചക്ക് വയറ്റില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് പരാതി. അയല്‍വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു, എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചക്ക് നേരെ വെടിയുതിര്‍ത്തതെന്നും വെടിയേറ്റ തള്ളപ്പൂച്ചയെ കഴിഞ്ഞ കുറച്ച് ദിവസമായി കാണാനില്ലെന്നും പരാതിയില്‍ പറയുന്നു.
രാജനും ഭാര്യ സുജാതയും മകള്‍ നീരജയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. അഞ്ചോളം പൂച്ചകള്‍ ഇവരുടെ വീട്ടില്‍ വളരുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.