കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ശരീരത്തില്‍ കര്‍ണാടക സീല്‍ പതിപ്പിച്ചതായി പരാതി; വിശദമായ അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി
Sep 3, 2021, 16:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാനന്തവാടി: (www.kvartha.com 03.09.2021) കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കര്‍ണാടക സീല്‍ പതിച്ചെന്ന് പരാതി. വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയ കര്‍ഷകരാണ് പരാതിയുമായെത്തിയത്. അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയാനാണ് സീല്‍ പതിപ്പിക്കുന്നതെന്നാണ് അപുറത്തുനിന്നുള്ള വിശദീകരണമെന്ന് പരാതിക്കാര്‍.
മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നതെന്ന് പരാതിയില്‍ ഉന്നയിച്ചു. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ 2 കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്.
വോടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കര്‍ണാടകയുടെ വിവാദ നടപടി.
വയനാട്ടില്‍ നിന്ന് മൈസൂറു ജില്ലയിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന ബാവലി ചെക്പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കൈയ്യില്‍ മുദ്ര പതിപ്പിക്കുന്നത്. കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മനുഷ്യ ശരീരത്തില്‍ ചാപ്പയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രേഖാമൂലം പരാതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

