Sabarimala | ലക്ഷോപലക്ഷം തീര്‍ഥാടകര്‍ വന്നു പോകുന്ന ശബരിമലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതടക്കമുള്ള പരിശോധനകള്‍ പ്രഹസനമെന്ന് പരാതി; പിഴവ് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ ഒതുക്കി തീര്‍ക്കുന്നുവെന്നും ആരോപണം
Jan 9, 2023, 18:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശബരിമല: (www.kvartha.com) ലക്ഷോപലക്ഷം തീര്‍ഥാടകര്‍ വന്നു പോകുന്ന ശബരിമലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതടക്കമുള്ള പരിശോധനകള്‍ പ്രഹസനമെന്ന ആരോപണം ഉയരുന്നു. ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് ഒരാള്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് വിഷബാധ ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംസ്ഥാനത്താകമാനം വ്യാപക പരിശോധന നടത്തുമ്പോഴാണ് പ്രതിദിനം ലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്നുപോകുന്ന ശബരിമലയില്‍ അധികൃതര്‍ ഉറക്കം നടിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പടക്കം ശബരിമലയില്‍ നടത്തുന്ന തട്ടിക്കൂട്ട് പരിശോധനകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണ് ആരോപണം. പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയിലെ ഒരു ഹോടെലില്‍ നിന്നും ഭക്ഷ്യ വസ്തുവില്‍ പുഴുവിനെ ലഭിച്ചതായുള്ള പരാതി കഴിഞ്ഞദിവസം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും റിപോര്‍ടുണ്ട്.
സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങളിലും വിലനിലവാരമോ, മാനുഫാക്ചറിങ്, എക്‌സ്പയറി തീയതി രേഖപ്പെടുത്താത്തതുമായ ഭക്ഷ്യവസ്തുക്കളാണ് വന്‍ വിലക്ക് വില്‍ക്കുന്നത്. ഇതിനെതിരെ തീര്‍ഥാടകരുടെ ഭാഗത്തുനിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ചെറുവിരല്‍ അനക്കാന്‍ പോലും അധികൃതര്‍ ഇതുവരെയും തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.
ആരോഗ്യ വിഭാഗത്തിന്റേതടക്കമുള്ള മിന്നല്‍ പരിശോധനാ വിവരം സന്നിധാനത്തെ ചില സ്ഥാപന ഉടമകള്‍ക്ക് മുന്‍കൂട്ടി ലഭിക്കുന്നതായും ആരോപണമുണ്ട്. പരിശോധനകളില്‍ നിന്നും ചില സ്ഥാപനങ്ങളെ ഒഴിവാക്കുന്നതും സംശയാസ്പദമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും അടക്കം എത്തുന്ന തീര്‍ഥാടകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് ടോള്‍ ഫ്രീ നമ്പരുകളോ മറ്റ് സംവിധാനങ്ങളോ സന്നിധാനത്ത് ഒരിടത്തും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
Keywords: Complaint that Food Safety Department's inspection at Sabarimala is a farce, Sabarimala, Sabarimala Temple, Inspection, Hotel, Allegation, Kerala, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

