SWISS-TOWER 24/07/2023

Robbery | കൊട്ടിയൂരില്‍ തനിച്ച് താമസിക്കുന്ന വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി ഒന്നരപവന്റെ മാലകവര്‍ന്നതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ അമ്പായത്തോടില്‍ മോഷണശ്രമം തടഞ്ഞ വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി ധാരിയായ മോഷ്ടാവ് തലയ്ക്ക് മാരകായുധം കൊണ്ടു അടിച്ചുവീഴ്ത്തിയതായി പരാതി. മോഷണം ചെറുക്കുന്നതിനിടെയില്‍ ഗുരുതരമായി പരുക്കേറ്റ കൊട്ടിയൂര്‍ അമ്പായത്തോട് കണ്ടപ്പനത്തെ വിജയമ്മയെ (65) കൈക്കും ദേഹത്തും പരുക്കുകളോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Robbery | കൊട്ടിയൂരില്‍ തനിച്ച് താമസിക്കുന്ന വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി ഒന്നരപവന്റെ മാലകവര്‍ന്നതായി പരാതി




സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ വീട്ടിലെ വൈദ്യുതി പോയിരുന്നു. സമീപത്തെ ബന്ധുവീടുകളിലെല്ലാം ആ സമയം ലൈറ്റുണ്ടായിരുന്നു. അടുത്ത വീട്ടിലെ ബന്ധു വന്ന് നോക്കിയപ്പോള്‍ മീറ്റര്‍ ബോക്സില്‍ നിന്ന് ഫ്യൂസ് വയര്‍ ഊരിമാറ്റിയതായി കാണപ്പെട്ടു. തുടര്‍ന്ന് മറ്റൊരു ഫീസ് കമ്പി കൊണ്ടുവന്ന് കെട്ടിയാണ് വൈദ്യുതി പുന:സ്ഥാപിച്ചത്.

വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ വിജയമ്മ അടുക്കള വാതില്‍ ഇളക്കുന്നത് പോലുള്ള ശബ്ദം കേട്ടിരുന്നു. ഇതെന്തെന്ന് നോക്കുന്നതിനായി കിടപ്പുമുറിയില്‍ നിന്നും അടുക്കള ഭാഗത്തെത്തിയ തന്നെ മാസ്‌ക് കൊണ്ടുമുഖം മറച്ച് നിന്നിരുന്ന മോഷ്ടാവ് കഴുത്തില്‍ പിടിക്കുകയും മാല പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. പിടിവലിക്കിടെ മോഷ്ടാവ് പൊട്ടിച്ചെടുത്ത മാലയുടെ ഒരു കഷ്ണം തന്റെ കയ്യില്‍ കിട്ടിയതായി വിജയമ്മ പറഞ്ഞു.

ഇതോടെ പ്രതി തന്നെ ക്രൂരമായി മര്‍ദിക്കുകയും മുറ്റത്തെ ചെളിയില്‍ മുഖം പൂഴ്ത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ശ്വാസമില്ലെന്ന് ഉറപ്പ് വരുത്തിയാണ് മോഷ്ടാവ് തിരിച്ചു പോയത്. അതിനു ശേഷം ബോധം തിരിച്ചു കിട്ടിയ വിജയമ്മ അവശയാണെങ്കിലും സാവധാനത്തില്‍ അടുത്ത വീട്ടില്‍ ചെന്ന് വിവരം പറയുകയും കേളകം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

പൊലീസെത്തിയ ശേഷം അവരുടെ നിര്‍ദേശപ്രകാരമാണ് വിജയമ്മയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തനിച്ചു താമസിച്ചു വന്നിരുന്ന വിജയമ്മയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനുളള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Keywords:  Complaint that an elderly woman living alone in Kottiyoor Attacked and robbed by one and a half gold sovereigns, Kannur, News, Attacked, Robbery, Police, Injury, Hospitalized, Complaint, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia