Bomb attack | സി പി എം ബ്രാഞ്ച് സെക്രടറിയുടെ കാറിന് നേരെ ബോംബെറിഞ്ഞതായി പരാതി

 


കണ്ണൂര്‍: (www.kvartha.com) ചെറുവാഞ്ചേരിയില്‍ സി പി എം ബ്രാഞ്ച് സെക്രടറിയുടെ കാറിന് നേരെ ബോംബെറിഞ്ഞതായി പരാതി. ചെറുവാഞ്ചേരി ടൗണ്‍ ബ്രാഞ്ച് സെക്രടറി കുറ്റിയന്‍ അമലിന്റെ കാറിനു നേരെയാണ് തിങ്കളാഴ്ച രാത്രി 11 മണിക്ക് കണ്ണവം റോഡിലെ വിലേജ് ഓഫിസ് പരിസരത്ത് വച്ച് ബോംബേറുണ്ടായത്. കാറിനു മുന്നില്‍ റോഡില്‍ വീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിയതായും അക്രമികള്‍ ഓടി മറയുന്നത് കണ്ടതായും അമല്‍ പറഞ്ഞു.

Bomb attack | സി പി എം ബ്രാഞ്ച് സെക്രടറിയുടെ കാറിന് നേരെ ബോംബെറിഞ്ഞതായി പരാതി

സംഭവത്തിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാട്യം ഗോപാലന്‍ ദിനാചരണത്തോട് അനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും കൊടി തോരണങ്ങള്‍ അലങ്കരിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായത്. കഴിഞ്ഞ വര്‍ഷം അമലിന്റെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു.

You might also like:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia