Robbery | നിര്‍മാണ തൊഴിലാളികളെ അജ്ഞാതന്‍ കൊളളയടിച്ചതായി പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു
Jul 2, 2023, 22:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ജോലിചെയ്യുകയായിരുന്ന തൊഴിലാളികളെ കൊളളയടിച്ചെന്ന സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കൂത്തുപറമ്പ്-തലശേരി റോഡിലെ പൂക്കോട് തൃക്കണ്ണാപുരത്തെ ബിജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തൊഴിലാളികള്‍ ജോലിചെയ്യുന്നതിനിടെയാണ് മധ്യവയസ്‌കനായ മോഷ്ടാവ് വീട്ടില്‍ എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം ഇയാള്‍ ജോലിയില്‍ മുഴുകിയ തൊഴിലാളികളുടെ പഴ്‌സിലെ പണവും ആധാറും എടിഎം കാര്‍ഡും കവര്‍ന്ന് മുങ്ങിയെന്നാണ് പരാതി.
സംഭവസമയത്ത് രണ്ട് നിലകളിലായി പാനൂര്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അവിടേക്ക് പാന്റ്സും ഷര്‍ടും മാസ്‌കും ധരിച്ച മധ്യവയസ്‌കനെത്തുകയായിരുന്നു. സ്ഥലക്കച്ചവടക്കാരനാണെന്നും വീട് നോക്കാന്‍ വന്നതാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
പന്തികേട് തോന്നിയ തൊഴിലാളികള്‍ മധ്യവയസ്‌കനെ പറഞ്ഞയച്ചു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാന്‍ പഴ്സ് നോക്കിയപ്പോഴാണ് എല്ലാവരുടെയും പണവും എടിഎം കാര്‍ഡും ആധാര്‍ കാര്‍ഡുമെല്ലാം നഷ്ടപ്പെട്ടത് അറിഞ്ഞത്. മധ്യവയസ്‌കന്‍ വീണ്ടുമെത്തി ഇവ മോഷ്ടിച്ചെന്നാണ് ഇവരുടെ നിഗമനം. പ്രതിക്കായി കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവസമയത്ത് രണ്ട് നിലകളിലായി പാനൂര്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അവിടേക്ക് പാന്റ്സും ഷര്‍ടും മാസ്‌കും ധരിച്ച മധ്യവയസ്‌കനെത്തുകയായിരുന്നു. സ്ഥലക്കച്ചവടക്കാരനാണെന്നും വീട് നോക്കാന്‍ വന്നതാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
Keywords: Complaint that construction workers robbed by unknown person; Police started investigation, Kannur, News, Robbery, Construction Workers, Police started Investigation, Complaint, Aadhar Card, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

