കോടതിക്ക് മുന്നിൽ വിചിത്ര കേസ്; മറ്റൊരു ബസില്‍ കയറുന്നതില്‍ നിന്ന് യാത്രക്കാരിയെ തടഞ്ഞെന്ന്; കൻഡക്ടറുടെ മുന്‍കൂര്‍ ജാമ്യം തള്ളി

 


കൊച്ചി: (www.kvartha.com 23.01.2022) സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടം പതിവാണെങ്കിലും അതില്‍ നിന്ന് വ്യസ്തമായൊരു സംഭവം അടുത്തിടെ എറണാകുളത്ത് നടന്നു. മറ്റൊരു ബസില്‍ കയറിയ യാത്രക്കാരിയെ കൻഡക്ടര്‍ തടഞ്ഞെന്നാണ് പരാതി. പിറവം ബസ് സ്റ്റാന്‍ഡിലാണ് വിചിത്രമായ കാര്യം നടന്നത്. തന്റെ ബസ്, സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് ഒരു സ്ത്രീ മറ്റൊരു ബസില്‍ കയറിയതാണ് കൻഡക്ടറെ ചൊടിപ്പിച്ചത്. കൻഡക്ടര്‍ എറണാകുളം ജില്ലയിലെ ലിജു വര്‍ഗീസ് (37) അറസ്റ്റ് ഭയന്ന് സെഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി.

  
കോടതിക്ക് മുന്നിൽ വിചിത്ര കേസ്; മറ്റൊരു ബസില്‍ കയറുന്നതില്‍ നിന്ന് യാത്രക്കാരിയെ തടഞ്ഞെന്ന്; കൻഡക്ടറുടെ മുന്‍കൂര്‍ ജാമ്യം തള്ളി



മോശം പെരുമാറ്റം, ഒരു സ്ത്രീയുടെ അഭിമാനത്തിന് മുറിവേല്‍പ്പിക്കുക, അവഹേളിക്കുക എന്നിവയാണ് കൻഡക്ടര്‍ക്കെതിരായ കേസ്. ബസില്‍ കയറുന്നത് തടയുന്നതിനിടെ കൻഡക്ടര്‍ മോശമായി സ്പര്‍ശിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിറവം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് സെര്‍വീസ് നടത്തുന്ന ഷേര്‍ളി എന്ന സ്വകാര്യ ബസിലെ കൻഡക്ടറാണ് പ്രതി. ജനുവരി മൂന്നിന് വൈകിട്ട് 5.15 ഓടെ യുവതി ഭര്‍ത്താവിനൊപ്പം പിറവം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ക്രിസ്തുരാജ് എന്ന ബസില്‍ കയറാന്‍ പോകുമ്പോഴാണ് പ്രതി യുവതിയെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു റൂടിലൂടെ പോകുന്ന ബസില്‍ കയറുന്നതില്‍ നിന്ന് പരാതിക്കാരിയെ തടയുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രതി കോടതിയില്‍ വാദിച്ചെങ്കിലും അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജി ഗിരീഷ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു. സംഭവം നിസാര കാര്യമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ബസിലെ യാത്രക്കാരുടെ സുരക്ഷയും അന്തസും ആണ് പ്രധാനം, സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മിലുള്ള മത്സരം തുടരാന്‍ അനുവദിക്കില്ല. ഒരു സ്ത്രീയെ അവളുടെ ഭര്‍ത്താവിന്റെയും ആ ബസ് സ്റ്റാന്‍ഡിലെ മുഴുവന്‍ ജനങ്ങളുടെയും സാന്നിധ്യത്തില്‍ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തതിന് ഒരു ന്യായീകരണവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords:  Kochi, Ernakulam, News, Kerala, Kochi News, Top-Headlines, Bail, Bus, Case, Court, Court Order, Women, Judge, Complaint that conductor stops woman from boarding another bus; anticipatory bail of conductor denied.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia