SWISS-TOWER 24/07/2023

Auto-rickshaw | പയ്യന്നൂരില്‍ വീട്ടുമുറ്റത്ത് പാര്‍ക് ചെയ്ത സി ഐ ടി യു പ്രവര്‍ത്തകന്റെ ഓടോറിക്ഷ തകര്‍ത്തതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (KVARTHA) പയ്യന്നൂരില്‍ സി ഐ ടി യു പ്രവര്‍ത്തകന്റെ ഓടോറിക്ഷയ്ക്കു നേരെ വീണ്ടും അക്രമം നടന്നതായി പരാതി. പയ്യന്നൂര്‍ കൊറ്റിയില്‍ താമസിക്കുന്ന സി എം ശാഹുല്‍ ഹമീദിന്റെ ഓടോറിക്ഷയാണ് കുത്തിക്കീറി നശിപ്പിച്ചത്. 

Auto-rickshaw | പയ്യന്നൂരില്‍ വീട്ടുമുറ്റത്ത് പാര്‍ക് ചെയ്ത സി ഐ ടി യു പ്രവര്‍ത്തകന്റെ ഓടോറിക്ഷ തകര്‍ത്തതായി പരാതി
ഓട്ടം കഴിഞ്ഞ് രാത്രിയില്‍ വീടിന്റെ പോര്‍ചില്‍ നിര്‍ത്തിയിട്ട ഓടോറിക്ഷയാണ് നശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഉണര്‍ന്നപ്പോഴാണ് ഓടോറിക്ഷ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമി ഓടോറിക്ഷയുടെ റെക്സില്‍ പൂര്‍ണമായും കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്.

അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി സംഭവസ്ഥലത്തു നിന്നും തന്നെ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ് ഐ എം വി ഷിജുവിന്റെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് ഇതേ ഓടോറിക്ഷയ്ക്കു നേരെ അക്രമം നടന്നിരുന്നു.

റെക്സിനും സീറ്റുകളും സമാനമായ രീതിയില്‍ കുത്തിക്കീറി നശിപ്പിക്കുകയും കണ്ണാടിയും വൈപറും മറ്റും തകര്‍ക്കുകയുമുണ്ടായി. സംഭവത്തില്‍ മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായുളള ഉടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കെ കെ മുഹമ്മദ് അനീസിനെതിരെ കേസെടുത്തിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് രണ്ടുമാസത്തിനിടെ വീണ്ടും അക്രമം നടന്നിരിക്കുന്നത്.

Keywords: Complaint that CITU worker's auto-rickshaw parked in the backyard of Payyanur Attacked, Kannur, News, Auto-rickshaw, Attacked, Police, Complaint, Probe, Case, Kerala News.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia