കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ തിരികെ നൽകേണ്ട പണം കിട്ടിയില്ല; മെഡികൽ കോളജിൽ പിജി വിദ്യാർഥികളുടെ കോഷൻ ഡെപോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി

 


കണ്ണൂർ: (www.kvartha.com 25.07.2021) പരിയാരം ഗവൺമെന്റ് മെഡികൽ കോളജിൽ പിജി വിദ്യാർഥികളുടെ കോഷൻ ഡെപോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ തിരികെ നൽകേണ്ട 15000 രൂപ നൂറിലേറെ വിദ്യാർഥികൾക്ക് കിട്ടിയില്ലെന്നാണ് ആരോപണം. ജീവനക്കാർക്കെതിരെ ഉയർന്ന ആക്ഷേപം മെഡികൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കും.

രണ്ടുവർഷം മുൻപ് പിജി പൂർത്തിയാക്കിയ വനിത ഡോക്ടർ കോഷൻ ഡിപോസിറ്റായ 15000 രൂപ തിരികെ ആവശ്യപ്പെട്ടുകൊണ്ട് പല തവണ മെഡികൽ കോളജ് അകൗണ്ട്സ് വിഭാഗത്തെ സമീപിച്ചിരുന്നു. എന്നാൽ പണം കിട്ടാതെ വന്നതോടെ കഴിഞ്ഞ ദിവസം പ്രിൻസിപലിനെ വിളിക്കുകയും ചെയ്തു. അപ്പോഴാണ് വനിത ഡോക്ടർ പണം നേരത്തെ കൈപ്പറ്റി എന്ന് അകൗണ്ട്സിൽ വ്യാജ രേഖ ഉണ്ടാക്കിയ കാര്യം വ്യക്തമായത്.

കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ തിരികെ നൽകേണ്ട പണം കിട്ടിയില്ല; മെഡികൽ കോളജിൽ പിജി വിദ്യാർഥികളുടെ കോഷൻ ഡെപോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി

പൂർവ വിദ്യാർഥികളുടെ വാട്സാപ് കൂട്ടായ്മയിൽ ഇക്കാര്യം ചർച ആയപ്പോൾ 2010 മുതലിങ്ങോട്ട് നിരവധി പേർ ഡിപോസിറ്റ് പണം കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തി. ഇപ്പോൾ തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്ന അർജുൻ 2011ൽ പരിയാരത്ത് പഠിക്കുന്ന കാലയളവിൽ നൽകിയ ഡെപോസിറ്റ് പത്തുവർഷമിപ്പുറവും കിട്ടിയിട്ടില്ല എന്നും വ്യക്തമാക്കി.

ബാങ്ക് അകൗണ്ട് വഴിയാണ് പണം നൽകാറുള്ളതെന്നും എന്താണുണ്ടായതെന്ന് മെഡികൽ കോളജ് അകൗണ്ട്സ് വിഭാഗത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും പ്രിൻസിപൽ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തെ പൊതുപ്രവർത്തകനായ കെപി മൊയ്തു എന്നയാൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിജിലൻസിനും പരാതി അയച്ചു.

Keywords:  News, Kannur, Medical College, Pariyaram, Students, Complaint, Cash, Kerala, State, Kannur Pariyaram Medical College, Forging signatures, PG students, Caution deposit, Complaint that caution deposit of PG students at Kannur Pariyaram Medical College was stolen by forging signatures.  

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia