SWISS-TOWER 24/07/2023

Complaint | കുടുംബം നോക്കാന്‍ ഉണ്ണിയപ്പം വില്‍ക്കാന്‍ ഇറങ്ങിയതിലൂടെ ശ്രദ്ധ നേടിയ വിഷ്ണു പ്രിയയുടെ മരണത്തിന് കാരണം ബന്ധുവായ യുവാവിന്റെ ഭീഷണിയെന്ന് പരാതി

 


ADVERTISEMENT

കായംകുളം: (www.kvartha.com) കുടുംബം നോക്കാന്‍ ഉണ്ണിയപ്പം വില്‍ക്കാന്‍ ഇറങ്ങിയതിലൂടെ ശ്രദ്ധ നേടിയ പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ബന്ധുവായ യുവാവിന്റെ ഭീഷണിയെന്ന് പരാതി. ചെറിയ പത്തിയൂര്‍ ഈരിക്കപ്പടിറ്റതില്‍ വിഷ്ണു പ്രിയ (17) ക്ഷേത്ര കുളത്തില്‍ ചാടി മരിച്ച സംഭവത്തിലാണ് 30 കാരനായ ബന്ധുവിനെതിരെ ഭിന്ന ശേഷിക്കാരനായ പിതാവ് വിജയന്‍ പൊലീസില്‍ പരാതി നല്‍കിയത്.

കായംകുളം പൊലീസിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ക്ക് വിഷ്ണു പ്രിയയുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് കൂട്ടുകാരികളോട് പെണ്‍കുട്ടി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

എരുവ ക്ഷേത്ര കുളത്തില്‍ ചാടിയാണ് വിഷ്ണു പ്രിയ മരിച്ചത്. ഫോണ്‍ ഉപയോഗം സംബന്ധിച്ച് മാതാവ് രാധിക വഴക്ക് പറഞ്ഞതാണ് പ്രകോപന കാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ പിന്നീട് കൂട്ടുകാരികളാണ് 30 കാരനുമായുള്ള സൗഹൃദം സംബന്ധിച്ചുള്ള വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ ഇതില്‍ വ്യക്തത വരുത്താനാകുമെന്നാണ് പറയുന്നത്.

പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍എല്‍ബി പ്രവേശനത്തിനുള്ള തയാറെടുപ്പിനിടെയുള്ള സംഭവത്തില്‍ വീട്ടുകാരും സമീപവാസികളും ഏറെ ദു:ഖത്തിലായിരുന്നു. കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണു പ്രിയയുടെ ആത്മഹത്യ കുറിപ്പില്‍ മതാപിതാക്കളെ ഒത്തിരി സ്‌നേഹിക്കുന്നുവെന്ന് എഴുതിയിരുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരന്‍ ശിവപ്രിയനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന വിഷ്ണു പ്രിയയുടെ നടപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Complaint | കുടുംബം നോക്കാന്‍ ഉണ്ണിയപ്പം വില്‍ക്കാന്‍ ഇറങ്ങിയതിലൂടെ ശ്രദ്ധ നേടിയ വിഷ്ണു പ്രിയയുടെ മരണത്തിന് കാരണം ബന്ധുവായ യുവാവിന്റെ ഭീഷണിയെന്ന് പരാതി

ബുധനാഴ്ച വൈകിട്ടായിരുന്നു പണി പൂര്‍ത്തിയാകാത്ത വീടിനരികില്‍ ചിത ഒരുക്കി വിഷ്ണു പ്രിയയെ സംസ്‌കരിച്ചത്. മകളുടെ ചേതനയറ്റ ശരീരം കാണാന്‍ ശേഷിയില്ലാതെ ദൂരെ മാറി നിന്ന മാതാപിതാക്കളായ വിജയനും - രാധികയും കാണികളില്‍ നൊമ്പരകാഴ്ചയായിരുന്നു. ഭിന്നശേഷിക്കാരായ ഇരുവര്‍ക്കും താങ്ങായും തണലായും എപ്പോഴും കൂടെയുണ്ടായിരുന്ന മകളുടെ മരണത്തിന് കാരണക്കാരനായവനെതിരെ കര്‍ശന നടപടി സ്വീകരിക്കണമന്നാണ് വിജയന്റെ പരാതിയില്‍ പറയുന്നത്.

Keywords:  Complaint that the cause of death of Vishnu Priya, who gained attention by going out to sell Unniappam to take care of her family, threat of relative, Alappuzha, News, Vishnu Priya, Student, Death, Complaint, Police, Probe, Allegation, Unniappam, Social Media, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia