Compliant | വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടതായി പരാതി
Nov 4, 2022, 15:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടതായി പരാതി. അയല്‍വാസിക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. കറുകച്ചാല്‍ സ്വദേശി ടോമിച്ചനാണ് പരാതിക്കാരന്‍. തന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടതെന്നാണ് ഇയാളുടെ പരാതി. തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലറ്റ ചന്ദ്രശേഖരന്‍ (76) മെഡികല്‍ കോളജില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എന്നാല്‍ അയല്‍വാസിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും തീയിട്ടതിന്റെ കാരണം വ്യക്തമല്ലെന്നും ടോമിച്ചന്‍ പറഞ്ഞു. സംഭവത്തില്‍ കറുകച്ചാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Complaint that car parked in front of house set on fire, Kottayam, News, Complaint, Police, Hospital, Treatment, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

