അതിര്‍ത്തി തര്‍ക്കം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി; 20 പേര്‍ക്കെതിരെ പൊലീസ് കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവല്ല: (www.kvartha.com 09.08.2021) തിരുവല്ല കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. തെങ്ങേലി പുതിരിക്കാട്ട് വീട്ടില്‍ രമണനാണ് വെട്ടേറ്റത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 
Aster mims 04/11/2022

ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വൃദ്ധനെതിരെ പ്രസിഡന്റ് കെ ജി സഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. 
അതിര്‍ത്തി തര്‍ക്കം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി; 20 പേര്‍ക്കെതിരെ പൊലീസ് കേസ്



വഴിപ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം എത്തിയതെന്ന് വൃദ്ധന്റെ വീട്ടുകാര്‍ പറയുന്നു. വീട് കഴിഞ്ഞുള്ള അഞ്ചുവീട്ടുകാര്‍ക്ക് വഴി വെട്ടുന്നതിനുവേണ്ടിയാണ് മതില്‍ പൊളിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിനെ സംഘം തടഞ്ഞുവെച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം, വീടിന്റെ ഗേറ്റ് പൂട്ടിയാണ് സംഘം മതില്‍ പൊളിച്ചതെന്നും ഇവര്‍ ആരോപിച്ചു.

Keywords:  News, Kerala, State, Attack, Complaint, Police, Case, Injured, Family, Allegation, Clash, Border, Complaint that attack against old man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script