Attacked | പോക്സോ കേസിൽ പ്രതിയായ അധ്യാപകന്റെ വീട് അക്രമിച്ചതായി പരാതി
Nov 2, 2022, 10:58 IST
ഇരിട്ടി: (www.kvartha.com) കാക്കയങ്ങാട് പാലയിൽ പോക്സോ കേസിൽ പ്രതിയായ അധ്യാപകന്റെ വീട് അക്രമിച്ചതായി പരാതി. ചൊവ്വാഴ്ച അർധരാത്രിയാണ് പാല ഗവ. ഹയർ സെകൻഡറി സ്കൂൾ സാമുഹ്യ ശാസ്ത്ര അധ്യാപകൻ ഹസന്റെ വീടിനുനേരെ അക്രമം നടത്തിയതായി പരാതിയുള്ളത്. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്ന് വീട്ടിലുണ്ടായിരുന്ന ഹസന്റെ ഭാര്യ ശഫീറയ്ക്കു നിസാര പരിക്കേറ്റെന്നാണ് വിവരം. ഇവർ ഇരിട്ടി താലൂക് ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം പുലർചെ രണ്ടു മണിയോടെ മടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അഞ്ച് വിദ്യാർഥിനികളുടെ പരാതിയിൽ മുഴക്കുന്ന് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലാണ്. അധ്യാപകനെ സ്കുളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിൽ സമരം നടത്തിയിരുന്നു. അധ്യാപകൻ പീഡിപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അഞ്ചു വിദ്യാർഥിനികളാണ് സ്കുളിൽ കൗൺസിലിങ് നടത്തുന്ന അധ്യാപികയ്ക്കു പരാതി നൽകിയത്.
ഇവർ പരാതി പ്രിൻസിപലിനും പിടിഎയ്ക്കും കൈമാറുകയായിരുന്നു. പിന്നീട് രേഖാമൂലം നൽകിയ പരാതിയിൽ മുഴക്കുന്ന് പൊലീസ് വിദ്യാർഥിനികളുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു. എന്നാൽ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് അധ്യാപകൻ പ്രവർത്തിക്കുന്ന പ്രതിപക്ഷ സംഘടനാനേതാക്കൾ ആരോപിക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.