Killed | വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന 35 താറാവുകളെ സാമൂഹ്യ വിരുദ്ധര്‍ കഴുത്തു ഞെരിച്ചു കൊന്നതായി പരാതി

 


ADVERTISEMENT

അരൂര്‍: (www.kvartha.com) വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന 35 താറാവുകളെ സാമൂഹ്യ വിരുദ്ധര്‍ കഴുത്തു ഞെരിച്ചു കൊന്നതായി പരാതി. എഴുപുന്ന വടക്ക് എടയാടില്‍ സാബുവിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന താറാവുകളെയാണ് കൊന്നത്.

വെറ്റിനറി ഡോക്ടറുടെ പരിശോധനയില്‍ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് ബോധ്യമായി. രണ്ടു മാസം മുമ്പ് 30 താറാവുകളെ ഇവിടെ നിന്ന് മോഷ്ടിച്ചിരുന്നു. അരൂര്‍ പൊലീസില്‍ സാബു ഇതുസംബന്ധിച്ച് പരാതി നല്‍കി. പ്രദേശത്ത് മയക്കു മരുന്നു സംഘങ്ങള്‍ തമ്പടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 
Killed | വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന 35 താറാവുകളെ സാമൂഹ്യ വിരുദ്ധര്‍ കഴുത്തു ഞെരിച്ചു കൊന്നതായി പരാതി


Keywords: Complaint that 35 ducks reared in house were strangled by anti-social persons, Alappuzha, News, Killed, Complaint, Police, Probe, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia