Missing complaint | അനാഥാലയത്തിൽ നിന്നും 3 വിദ്യാർഥികളെ കാണാതായതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പാപിനിശേരി യതീംഖാനയില്‍ നിന്ന് സഹോദരങ്ങളടക്കം മൂന്നുപേരെ കാണാതായതായ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്‌കൂളില്‍ പരിപാടിക്കാണെന്ന് പറഞ്ഞ് പാപിനിശേരി ഹുസൈനുല്‍ യതീം ഖാനയില്‍ നിന്നും പോയ മൂന്ന് വിദ്യാർഥികളെയാണ് കാണാതായത്.
  
Missing complaint | അനാഥാലയത്തിൽ നിന്നും 3 വിദ്യാർഥികളെ കാണാതായതായി പരാതി

കാസര്‍കോട് ഭീമനടി സ്വദേശികളായ രണ്ടുപേരെയും ചപ്പാരപ്പടവ് മംഗര സ്വദേശിയെയുമാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൂന്നുപേരും യതീംഖാനയില്‍ നിന്നും പോയത്. പാപിനിശേരി ഇഎംഎസ് സ്മാരക സ്‌കൂളിലെ പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാർഥികളാണിവര്‍. കാണാതായ ഭീമനടി സ്വദേശികള്‍ സഹോദരങ്ങളാണ്. യതീംഖാന മാനജര്‍ മൊയ്തുവിന്റെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Kannur, Kerala, News, Top-Headlines, Complaint, Students, Police, Case, Missing, Investigates, Complaint that 3 students missing from orphanage.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia