CMO Portal | പരാതി പരിഹാരം ഇനി വേഗത്തിലാകും; നവീകരിച്ച സിഎംഒ പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
Mar 4, 2024, 17:29 IST
തിരുവനന്തപുരം: (KVARTHA) പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും ലളിതവും വേഗതയിലുമാക്കുന്നതിന്റെ ഭാഗമായി സിഎംഒ പോര്‍ട്ടല്‍ നവീകരിച്ചു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമെന്ന് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അന്ത:സ്സത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും അവയുടെ പരിഹാരത്തിനായി സക്രിയമായി ഇടപെടാനും ഉത്തരവാദപ്പെട്ട സംവിധാനമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
നവീകരിച്ച പോര്‍ട്ടലിലൂടെ പരാതിയോ അപേക്ഷയോ നല്‍കുന്നവര്‍ക്ക് എവിടെ നിന്നും തല്‍സ്ഥിതി പരിശോധിക്കാവുന്നതാണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിനാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇ-ഹെല്‍ത്ത് സംവിധാനം മുഖേന ലഭ്യമാകും. ഇ- ഹെല്‍ത്ത് ഇന്റഗ്രേഷനിലൂടെ ഡോക്ടര്‍മാര്‍ ഇ-ഹെല്‍ത്ത് മോഡ്യൂള്‍ മുഖേന അപ് ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ദുരിതാശ്വാസ സഹായത്തിനായുള്ള അപേക്ഷകളുടെ പരിശോധനക്ക് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും നിലവില്‍ വരും.
മലയാളത്തിന് പുറമെ ഇംഗ്ലീഷും നവീകരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടപടി തുടരുന്നതും തീര്‍പ്പാക്കിയതുമായ പരാതികള്‍ സംബന്ധിച്ച് പരാതിക്കാര്‍ക്ക് പ്രതികരണം അറിയിക്കാനുള്ള സംവിധാനവുമുണ്ട്. പരാതി കൈകാര്യം ചെയ്യുന്ന ചാര്‍ജ്ജ് ഓഫീസറുടെ വിവരങ്ങളും അറിയാം.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തെ ജനോന്മുഖവും പൗരകേന്ദ്രീകൃതവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി പരാതി പരിഹാരത്തിനായി നിലനിന്നിരുന്ന സമാന്തര സംവിധാനങ്ങളെ ഏകോപിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. അതോടൊപ്പം സി എം ഒ പോര്‍ട്ടല്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഇത്തരം ഇടപെടലുകളിലൂടെ രാജ്യത്തെ മികച്ച പരാതി പരിഹാര സംവിധാനമെന്ന നേട്ടം കൈവരിക്കാന്‍ പോര്‍ട്ടലിന് കഴിഞ്ഞിട്ടുണ്ട്.
പൊതുജന സേവന രംഗത്തെ നൂതന ആശയങ്ങള്‍ക്ക് സിഎംഒ പോര്‍ട്ടലിന് ലഭിച്ച അവാര്‍ഡ് തുകയായ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, മുഖ്യമന്ത്രിയുടെ ഒ എസ് ഡി എസ് കാര്‍ത്തികേയന്‍, ഇ -ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടര്‍ അനുകുമാരി, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Complaint resolution will now be faster; CM inaugurated the revamped CMO portal, Thiruvananthapuram, News, Politics, Inauguration, Chief Minister, Pinarayi Vijayan, CMO Portal, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.