രാത്രി യാത്രയ്ക്കിടെ അധ്യാപികയ്ക്ക് നേരെ കെ എസ് ആര് ടി സി ബസില്‍ സഹയാത്രികന്റെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രശ്നത്തില്‍ ഇടപെടാതെ കന്‍ഡക്ടര്‍ നോക്കിനിന്നുവെന്നും മറ്റ് യാത്രക്കാര്‍ കുറ്റപ്പെടുത്തിയെന്നും ആരോപണം
Mar 6, 2022, 11:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 06.03.2022) രാത്രി യാത്രയ്ക്കിടെ അധ്യാപികയ്ക്ക് നേരെ കെ എസ് ആര് ടി സി ബസില്‍ സഹയാത്രികന്റെ ലൈംഗികാതിക്രമമെന്ന് പരാതി. പ്രശ്നത്തില്‍ ഇടപെടാതെ കന്‍ഡക്ടര്‍ നോക്കിനിന്നുവെന്നും മറ്റ് യാത്രക്കാര്‍ കുറ്റപ്പെടുത്തിയെന്നും ആരോപണം.
കോഴിക്കോട്ടെ ഒരു അധ്യാപികയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്ബുകിലൂടെ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു.
തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ അധ്യാപിക അതിക്രമത്തേക്കാള്‍ തന്നെ വേദനിപ്പിച്ചത് താന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ പിന്തുണ നല്‍കാതിരുന്ന കന്‍ഡക്ടറുടെ പെരുമാറ്റമാണെന്നും ഇവര്‍ പറയുന്നു.
ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ നില്‍ക്കാതെ കുറ്റപ്പെടുത്തുമ്പോള്‍ അതിക്രമം നേരിട്ട സ്ത്രീകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നാണ് അധ്യാപിക പറയുന്നത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് തന്റെ തെറ്റാണെന്ന വിധത്തില്‍ ബസിലുളളവര്‍ സംസാരിച്ചത് മനോവിഷം ഉണ്ടാക്കിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അധ്യാപികയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സഹയാത്രികനെതിരെ ഉടന്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അധ്യാപിക അറിയിച്ചു.

Keywords: Complaint of immoral assault by a fellow passenger in a KSRTC bus against a teacher during a night journey, Kozhikode, News, Teacher, Passengers, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.